Kottayam

80 ഇഞ്ച് ചുറ്റളവ് ഉള്ള മരങ്ങൾ അടുത്ത 10 വർഷത്തേക്ക് സംരക്ഷിക്കുന്നവർക്ക്,മാർക്കറ്റ് വിലയുടെ 5 ശതമാനം ഇൻസെന്റീവ് :ഭരണങ്ങാനം പഞ്ചായത്ത് ബജറ്റ് ഇങ്ങനെ

Posted on

സുസ്ഥിരവികസനം ലക്ഷ്യമിട്ട് നൂതന പദ്ധതികളുമായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റ് സമ്മാനമായി ഫലവൃക്ഷ തൈകൾ നല്കി വ്യത്യസ്ത മാതൃകക്കും പഞ്ചായത്ത് തുടക്കമിട്ടു. ഹരിത പദ്ധതികൾക്ക് മുൻതൂക്കം നല്കിയുള്ള ബഡ്ജറ്റാണ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് വേരനാനി അവതരിപ്പിച്ചത്.

കാർബണ്‍ ന്യൂട്രൽ പഞ്ചായത്ത് എന്ന പദവി കൈവരിക്കുന്നതിനും , ഇന്ത്യന്‍ കാർബണ്‍ ക്രെഡിറ്റ് ട്രെയ്ഡിംഗ് സിസ്റ്റത്തിൽ പങ്കാളിത്തം നേടി ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനത്തിന് വ്യത്യസ്ത മാർഗ്ഗം കണ്ടെത്തുകയെന്ന നുതന ആശയം ബഡ്ജറ്റിലൂടെ അവതരിപിക്കപെട്ടു. ഡീസൽ ഒട്ടോകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റൊ വിവിധ പോയിന്റുകളിൽ സോളാര്‍ അധിഷ്ടിത സൗജന്യ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഇലക്ട്രിക് ഒട്ടോകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.

ഹരിത ഗ്രഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിന് മരങ്ങൾ സംരക്ഷിക്കുന്നവര്ക്ക് ഇന്സ്ന്റീവ് നല്കുകയെന്ന മറ്റൊരു നൂതന ആശയവും ബഡ്ജറ്റിലുണ്ട്. 80 ഇഞ്ച് ചുറ്റളവ് ഉള്ള മരങ്ങൾ അടുത്ത 10 വർഷത്തേക്ക് സംരക്ഷിക്കുന്നവർക്കാണ് നിലവിലുള്ള മാർക്കറ്റ് വിലയുടെ 5 ശതമാനം തുകയെങ്കിലും ഇൻസൻ്റിവായി നല്കാൻ ഉദ്ദശിക്കുന്നത്. പുതിയ വിടുകൾക്കും, കെട്ടിടങ്ങൾക്കും പെർമിഇറ്റ്‌ നല്കുഷന്നതിനൊപ്പം ഒരു ഫലവൃക്ഷ തൈ നല്കുകയെന്ന പദ്ധതിയും ബഡ്ജറ്റിന്റെ ഹരിത ശോഭയുടെ തെളിവുകളാണ് . 18 കോടി 10 ലക്ഷത്തി 28372 രൂപ വരവും 17 കോടി 47 ലക്ഷത്തി 24900 രൂപ ചിലവും63 ലക്ഷത്തി3472നിക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റേത്.

പാവപ്പെട്ട കുട്ടികൾക്കുള്ളപഠനസഹായം, ഗവൺമെന്റ് സ്കൂളുകളിലെ കുട്ടികള്ക്ക് കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധന, അംഗൻവാടികൾ എ.സി ആക്കുക തുടങ്ങിയ പദ്ധതികൾക്കായും പണം വകയിരുത്തിയിട്ടുണ്ട്. കുട്ടികളുടെയും, വയോജനങ്ങളുടെയുംവീടുകളിലെത്തി പരിചരണം നല്കുന്നതിനായി വെല്ന്സ് ഹെല്ത്ത് ‌ പാക്കേജ്, വയോക്ലബ്ബുകള്‍ എന്നീ പദ്ധതികൾ വഴി വയോജനങ്ങളുടെയും സാമൂഹ്യ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്കിയിട്ടിണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version