Politics

സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ

ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കും. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയ അദ്ദേഹം തിരുനെൽവേലി സീറ്റ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1998 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരുനെൽവേലിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2001 ൽ രാജ്യസഭാംഗമായി.

2006 ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാധിക പുറത്തായതോടെ 2007 ൽ സമത്വ മക്കൾ കക്ഷി എന്ന പാർട്ടി ആരംഭിച്ചു. 2011 ൽ തെങ്കാശിയിൽനിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്കൊപ്പം മത്സരിച്ചെങ്കിലും വിജയിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top