Crime
80,000 രൂപയ്ക്ക് വേണ്ടി ഒൻപത് വർഷം കയറിയിറങ്ങി; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്..
ഇന്നലെയാണ് സംഭവം.പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍
പിഎഫ് തുക ലഭിക്കാനായി കഴിഞ്ഞ ഒൻപത് വർഷമായി ശിവരാമൻ പിഎഫ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. ചില ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നതായി ശിവരാമൻ വീട്ടിൽ പറഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ശിവരാമൻ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.