Kerala

സപ്ളെകോ ശൂന്യം :ആം ആദ്മി പാര്‍ട്ടി പാലാ സപ്ളെ കോയ്ക്ക് മുമ്പാകെ പ്രതിഷേധ ധര്‍ണ്ണ നടത്തി.

Posted on

പാലാ.സാധാരണകാര്‍ക്ക്  വിലക്കയറ്റ കാലത്ത്  നിതേൃാപയോഗ സാധനങ്ങള്‍ സബ് സിഡി നിരക്കില്‍ വാങ്ങുന്നതിനു തുടങ്ങിയ സപ്ളെ  ,മാവേലി സ്റ്റോര്‍ എന്നിവടങ്ങളില്‍ സബ്സിഡി സാധനങ്ങള്‍ പൂര്‍ണ്ണമായ് നിറുത്തിയ സര്‍ക്കാര്‍ നടപടികള്‍ക്കതിരെ ആം ആദ്മി പാര്‍ട്ടി പാലാ സപ്ളെ  കോയ്ക്കു മുമ്പാകെ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ഉദ്ദേൃാഗസ്ഥമാരുടെ കാരൃക്ഷമത ഇല്ലായ്മയും ,അഴിമതിയും മൂലവും വരുന്ന നഷ്ടം മറിച്ചു വച്ചു കൊണ്ടു സബ്സിഡി സാധനങ്ങള്‍ക്ക്  വില വര്‍ദ്ധിപ്പിക്കുവാനും ,നിറുത്തിലാക്കുവാനും സര്‍ക്കാര്‍ എടുക്കുന്ന നടപടി സ്വകാരൃ സൂപ്പര്‍ മാര്‍ക്കറ്റ്കളെ സഹായിക്കലാണ്.
സര്‍ക്കാരിന്‍റെ ഈ നിലപാട് ആണ് ബജറ്റില്‍ കാണുന്നത് .വിലക്കയറ്റം തടഞ്ഞു നിർത്തുവാനും  ,സബ്സിഡിയ്ക്കു വേണ്ടി ഒരു രുപ പോലും മാറ്റി വയ്ക്കാത്ത സര്‍ക്കാര്‍ നടപടി സാധാരണക്കാരോടുള്ള വെല്ലുവിളി ആണ്.

വിലക്കയറ്റം തടയുക ,സബ്സിഡി സാധനങ്ങളുടെ വിതരണം പുന.സ്ഥാപിക്കുക തൂടങ്ങിയ ആവശൃങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണ്ണ സമരം നിയോജക പ്രസിഡണ്ടു ജേക്കബു തോപ്പില്‍ ഉല്‍ഘാടനം ചെയ്തു  .ജില്ല കമ്മറ്റി മെബര്‍ ജോയി കളരിക്കല്‍ ,ട്രഷറര്‍ രാജു  താന്നിക്കല്‍ ,ജില്ല വൈസ് പ്രസിഡണ്ട്  റോയി വെള്ളരിങ്ങാട്ട്  ,ഫാത്തിമ തെക്കാത് ,ജോണി ഇലവനാല്‍ ,ജയേഷ് ജോര്‍ജ്,എന്നിവര്‍ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version