Kerala

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം : ഐസൊലേഷൻ വാർഡ് ഉൽഘാടനം ഇന്ന്  മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിക്കും

Posted on

 

ഈരാറ്റുപേട്ട:ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻകുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കിപണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം ഇന്ന് [ ചൊവ്വ ] ഉച്ചകഴിഞ്ഞ് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉൽഘാടനം ചെയ്യും.ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

കോവിഡ് ഉൾപ്പെടയുള്ള പകർച്ച വ്യാധികൾ, ദുരന്തങ്ങൾ എന്നിവ നേരിടുന്നതിനും, രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിൻ് നിർദ്ദേശങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്. 10 ഐ.സി.യു കിടക്കകൾ, രോഗിക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങൾ, രോഗിയുടെ ആരോഗ്യ നിലവാരം നിരന്തരം നിരീക്ഷിക്കാനുള്ള മോണിറ്ററുകൾ എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തിര ചികിത്സയ്ക്കും ഉപയോഗിക്കാനാവും എന്നതിനാൽ ആശുപത്രിയിൽ ഒരു സ്ഥിരമായ ഐ.സി.യു വാർഡ് ലഭിക്കുന്നതിൻ്റെ പ്രയോജനമാണ് ഫലത്തിൽ ഉണ്ടാവുക.

പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗത്തിൽ.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ ഉൽഘാടനവും
ശിലാഫലകം അനാച്ഛാദനവും നിർവ്വഹിക്കും.

നഗരസഭാ ചെയർ പേഴ്സൺ .സുഹുറാ അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിക്കും.വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തും.
ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷെഫ്നാ അമീൻഡി.എം. ഓ ഇൻ ചാർജ്. ഡോ. പി. എൻ വിദ്യാധരൻ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കന്മാരുമായ അബ്ദുൽ ഖാദർ പി.എം റിസ്വാന സവാദ് ഫസിൽ റഷീദ്. ഫാസില അബ്സാർ ലീന ജയിംസ് എ.എം.എ.ഖാദർ. ഫൈസൽ പി.ആർ.
ശ്രീ.അനസ് നാസർ അൻവർ അലിയാർ ശ്രീ.നൗഷാദ് കെ.ഐ. ഷഹീർ കരുണ സുബൈർ വെള്ളാപ്പള്ളി അസ്വ. ജയിംസ് വലിയ വീട്ടിൽ ശ്രീ.റഫീഖ് പട്ടരുപറമ്പിൽ
ശ്രീ.റസിം മുതുകാട്ടിൽ ശ്രീ.അക്ബർ നൗഷാദ് ഷനീർ മഠത്തിൽ സോയി ജേക്കബ് ശ്രീ. നൗഫൽ കീഴേടം മെഡിക്കൽ ഓഫിസർ ഡോ. രശ്മി.പി. ശശി എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version