Kerala

മൂന്നാനി റോഡ് ഉയർത്തുന്നു:കോട്ടയം മീഡിയാ വാർത്ത നഗരസഭാ യോഗത്തിൽ ചർച്ചയായി

പാലാ :പാലാ ഭരണങ്ങാനം റോഡിലെ മൂന്നാനി റോഡ് ഉയർത്തുവാനായി ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചത് പാലാ നഗരസഭാ യോഗത്തിൽ ചർച്ചയായി.ഭരണ പക്ഷ അംഗം ബൈജു കൊല്ലമ്പറമ്പിലാണ് സഭയിൽ ഇത് സംബന്ധിച്ച് വിഷയം അവതരിപ്പിച്ചത്.

കാലാവർഷമായാൽ പാലാ ഭാഗത്ത് ആദ്യം വെള്ളം കയറുന്ന മൂന്നാനി റോഡ് ഉയർത്തുവാനായി ബഡ്‌ജറ്റിൽ തുക അനുവദിച്ച കാര്യം ഞാൻ കോട്ടയം മീഡിയയിലൂടെയാണ്‌ അറിഞ്ഞത്.വാർത്ത റിപ്പോർട്ട് ചെയ്ത കോട്ടയം മീഡിയായെ അഭിനന്ദിക്കുന്നു .അതോടൊപ്പം സർക്കാരിനെയും അഭിനന്ദിക്കുന്നതായി സഭയുടെ കത്ത് നൽകണമെന്നും ബൈജു കൊല്ലമ്പറമ്പിൽ പറഞ്ഞു.

ഇത് സംബന്ധിച്ച് സർക്കാരിന് നമ്മുടെ സഭയുടെ കത്ത് നല്കുന്നതാണെന്ന് ചെയർമാൻ ഷാജു തുരുത്തൻ ബൈജുവിനെ അറിയിച്ചു .തുടർച്ചയായ പ്രളയത്തിൽ കേടുപാടു സംഭവിച്ച നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം.മാണി സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കുവാൻ  സംസ്ഥാന ബജറ്റിൽ ആവശ്യമായ മുഴുവൻ തുകയും നൽകി സഹായിച്ച ഇടത് മന്ത്രിസഭ യേയും ധനകാര്യ മന്ത്രിയ്ക്കും പ്രത്യേക ഇടപെടൽ നടത്തിയ ജോസ് കെ.മാണി എം.പിയ്ക്കും തോമസ് ചാഴികാടൻ എം.പിയ്ക്കും നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ നന്ദി അറിയിച്ചു.ബൈജു കൊല്ലം പറമ്പിൽ, തോമസ് പീറ്റർ എന്നിവരാണ് നന്ദി പ്രമേയം അവതരിപ്പിച്ചത്.

നഗരസഭയിൽ തന്നെ അരുണാപുരം സെ.തോമസ് കോളജ് കടവിൽ മീനച്ചിലാറിനു കുറുകെ റഗുലേറ്റർ കം ബ്രിഡ്ജിനായി തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ച മന്ത്രി റോഷി അഗസ്ററ്യനും നഗരസഭ നന്ദി പ്രകാശിപ്പിച്ചു.കൂടാതെ സംസ്ഥാന പാതയിൽ മൂന്നാനി ഭാഗം റോഡ് ഉയർത്തി വെള്ളപ്പെക്കത്തെ പ്രതിരോധിക്കുന്ന തിന്നും, ആയിരങ്ങളുടെ ആശ്രയമായ കെ.എം മാണി സ്മാരക ജനറൽ ആശുപത്രി റോഡ്  നവീകരിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തുകയും ചെയ്ത സർക്കാരിന് നഗരസഭാ കൗൺസിൽ നന്ദി അറിയിച്ചു. നന്ദി അറിയിച്ച് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും കത്ത് നൽകുമെന്ന് ചെയർമാൻ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top