തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടി കേരള ബജറ്റ്. താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.
എങ്കിലും സാമ്പത്തീക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വർധിപ്പിക്കുകയാണെന്ന് ധനമന്ത്രി. റബ്ബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 ആയി വർധിപ്പിച്ചു. ക്രൈസ്തവ സഭകളുടെ ആവശ്യം പരോക്ഷമായി അംഗീകരിക്കുകയാണ് സംസ്ഥാന സർക്കാർ. താങ്ങുവില 350 ആക്കണമെന്നതാണ് ക്രൈസ്തവ സഭകളുടെ നിർദ്ദേശം.
അതിനിടെ ഈ പ്രഖ്യാപനം നിയമസഭയിലും ചർച്ചയായി. 10 രൂപ കൂട്ടിയിട്ട് കാര്യമെന്തെന്ന് യുഡിഎഫ് എംഎല്‍എയായ മോൻസ് ജോഫസ് ചോദിച്ചു. ഈ ചോദ്യം സഭയെ അല്‍പ്പസമയം നിശബ്ദമാക്കുകയും ചെയ്തു. എന്നാല്‍ മന്ത്രി വിവാദത്തിന് മറുപടി നല്‍കില്ല. റബ്ബർ കർഷകർ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. കേന്ദ്ര ബജറ്റിലും റബ്ബർ കർഷകരെ കണ്ടില്ലെന്ന് നടിച്ചിരുന്നു. ഇതൊഴിവാക്കാനാണ് കേരള ബജറ്റില്‍ 10 രൂപ നല്‍കുന്നത്.