Kottayam

ഏറ്റുമാനൂർ പാറമ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം:ഏറ്റുമാനൂർ പാറമ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് മാധവ് വില്ലയിൽ രതീഷ് (44)  ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ ഇന്നലെ രാത്രി എട്ടിനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

രാവിലെ 11.30 മുതൽ കാർ വഴിയരികിൽ പാർക്ക് ചെയ്ത‌ിട്ടുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രാത്രി 8ന്, സംശയം തോന്നി നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ യുവാവിനെ കണ്ടത്. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top