Politics

രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും;കെ സി വേണുഗോപാൽ മത്സരിക്കില്ല

Posted on

കേരളാ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ദേശീയ നേതൃത്വം.രാഹുൽഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്നാണ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.അത് കേരളത്തിലും കർണ്ണാടക പോലുള്ള സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഗുണം ചെയ്യും.അതേസമയം കെ സി വേണുഗോപാൽ കേരളത്തിൽ  മത്സരിക്കില്ല.ഒന്നിലധികം ദേശീയ നേതാക്കൾ ഒന്നിച്ച് കേരളത്തിൽ  മത്സരിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതിന്റെ  പേരിലാണ് കെ സി മത്സരിക്കാത്തത്.

രാഹുൽഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട് സീറ്റ് മുസ്‌ലിം ലീഗ് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.മൂന്നാം സീറ്റിനായി ശക്തമായ സമ്മർദ്ദവുമായാണ് ലീഗ് സീറ്റ് ചർച്ചയിൽ എത്തിയത്.കണ്ണൂർ ;വടകര;കാസർകോട് സീറ്റുകളിൽ ഏതെങ്കിലും ഒന്ന് എന്ന ആവശ്യമാണ് അവർ ഉഭയ  കക്ഷി ചർച്ചകളിൽ മുന്നോട്ടു വച്ചിട്ടുള്ളത് .

കോൺഗ്രസിന്റെ 15 സിറ്റിംഗ് എം പി മാരോടും മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോൺഗ്രസ് ദേശീയ നേതാവ് ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു.ഇന്നലെ നടന്ന മഹാസമ്മേളനത്തിനു ശേഷമാണ് എം പി മാരോട് അവർ നിർദ്ദേശം നൽകിയത്.കെ സുധാകരൻ മത്സരിയ്ക്കാൻ ഇല്ലെന്നു അറിയിച്ചതിനാൽ കണ്ണൂരിൽ പുതിയ സ്ഥാനാർത്ഥിയെ കിയേണ്ടെത്തേണ്ടതായി വരും.അകഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴയിൽ നടൻ സിദ്ദിക്കിനെയും കോൺഗ്രസ് സംസ്ഥാനഖവും നേതൃത്വം പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ തവണ മുസ്‌ലിം കാർഡ് ഉപയോഗിച്ചപ്പോഴാണ് ആലപ്പുഴയിൽ നിന്നും സിപിഎം സ്ഥാനാർത്ഥി വിജയിച്ചത് .എന്നാൽ ഇത്തവണ അതേനാണയത്തിൽ തിരിച്ചടി കൊടുക്കാനാണ് കോൺഗ്രസ് തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version