Politics
പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ
പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കാടുപിടിച്ചുകിടന്ന സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമാണ് ക്രിക്കറ്റ് കളി നടന്നത്. ഹൈസ്കൂൾ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
മൈതാനം സംരക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കിൽ മൈതാനം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തിൽ പറയുന്നു. ജില്ലാപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തർക്കം മൂലമാണ് മൈതാനം ഇങ്ങനെ കിടക്കാൻ കാരണമെന്നും തന്റെ മണ്ഡലത്തിലെ പല വികസന പ്രവർത്തനങ്ങളും നടക്കാത്തത് ഇതുപോലുള്ള പ്രശ്നങ്ങൾ കൊണ്ടാണെന്നും എംഎൽഎ പറഞ്ഞു.