Kerala
ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് വീണ യുവാവ് ലോറിയുടെ ചക്രം കയറി മരിച്ചു;മരണപ്പെട്ടത് ഡി വൈ എഫ് ഐ നേതാവ്
ഒറ്റപ്പാലം: കണ്ണിയംപുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് വീണ യുവാവ് ലോറിയുടെ ചക്രം കയറി മരിച്ചു. തൃക്കങ്ങോട് മേപാടത്ത് ശ്രീരാജ് (ശ്രീകുട്ടന്‍, 20) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11.50-ഓടെ കണ്ണിയംപുറത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന്റെ പുറകിലിരുന്ന് യാത്രചെയ്യുകയായിയുന്നു ശ്രീരാജ്. ഇതിനിടെ തെന്നിവീണ ശ്രീരാജിന്റെ ദേഹത്തുകൂടി ലോറിയുടെ ടയര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന്
പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുവെച്ചുതന്നെ ശ്രീരാജ് മരിച്ചു. ഡിവൈഎഫ്ഐ തൃക്കങ്ങോട് മേഖലാ കമ്മിറ്റി അംഗമാണ് ശ്രീരാജ്. അച്ഛന്‍: ശ്രീനിവാസന്‍, അമ്മ: റീത, സഹോദരന്‍: അനില്‍കുമാര്‍.