Politics

പത്തനംതിട്ടയിൽ പി സി ജോർജ് എന്ന് ഉറപ്പില്ല;കുമ്മനവും പരിഗണനയിൽ;ഷോൺ ജോർജ് ബിജെപി സംസ്ഥാന ഭാരവാഹിയാവും

Posted on

പത്തനംതിട്ട:ലോക്സഭാ തെരെഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ  പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തില്‍ പാർട്ടിയില്‍ ഭിന്നാഭിപ്രായം ഉയരുന്നതായി സൂചന.പി സി ജോർജിന്റെ ജനപക്ഷം ബിജെപി യിൽ ലയിച്ചപ്പോൾ പഴയ ജനപക്ഷക്കാർ പറഞ്ഞിരുന്നത് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പി സി ജോർജ് സ്ഥാനാർത്ഥിയെന്ന് ഉറപ്പിക്കാം എന്നായിരുന്നു.എന്നാൽ പത്തനംതിട്ടയില്‍ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍‍, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.

അടുത്തിടെ പാർട്ടിയിലെത്തിയ പി സി ജോർജിന്റെ പേരിനാണ് ദേശീയ നേതൃത്വം മുൻ‌ഗണന നല്‍കുന്നത്. എന്നാല്‍, സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് സംസ്ഥാന ഘടകം നിർദേശിക്കുന്നത്. സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ തീരുമാനിച്ചാല്‍ പി സി ജോർജിനെ സംസ്ഥാന ഭാരവാഹിയാക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ജോർജിന്റെ ജനപക്ഷം പാർട്ടിയില്‍ നിന്ന് ബിജെപിയിലേക്കെത്തിയവരെ പ്രത്യേകം പരിഗണിക്കും. ഷോണ്‍ ജോർജ് സംസ്ഥാന ഭാരവാഹിയാകുമെന്നും സൂചനയുണ്ട്. ജനപക്ഷത്ത് നിന്നുള്ള മറ്റ് നേതാക്കളെ പരിഗണിയ്ക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.അതനുസരിച്ച് സെബി പറമുണ്ട;സജി പ്രവിത്താനം തുടങ്ങിയവർ ബിജെപി യുടെ സംസ്ഥാന ഭാരവാഹികൾ ആവുമെന്നാണ് അറിയുന്നത് .

ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോണ്‍ ജോർജും ബിജെപിയില്‍ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പി സി ജോര്‍ജ് അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലാണ് ബിജെപി ദേശീയനേതൃത്വത്തിനുള്ളത്. പത്തനംതിട്ടയില്‍ ബിജെപിക്ക് രണ്ട് ലക്ഷത്തിതൊണ്ണൂറായിരം വോട്ടിൻ്റെ ബലമുണ്ട് . ശബരിമല പ്രക്ഷോഭത്തിൻ്റെ ഊർജത്തില്‍ കെ സുരേന്ദ്രൻ നേടിയ ഈ വോട്ടിനൊപ്പം പി സി ജോർജ് പ്ലസ് ക്രിസ്ത്യൻ ഘടകങ്ങള്‍ ചേരുമ്ബോള്‍ ജയസാധ്യതയുണ്ടെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ കണക്ക് കൂട്ടല്‍.പി സി ജോർജിന്റെ ജന പിരിയാത്ത അറിയുവാഖിഅഃനുള്ള ഉരകല്ലു കൂടിയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം.

അതേസമയം പ്രധാനപ്പെട്ട മൂന്നു മുന്നണികളിൽ ഒന്നിൽ ചേർന്നതിനാൽ ഇപ്പോൾ ഉള്ള ജനപക്ഷം അണികൾക്ക് ആശ്വാസമായിരിക്കുകയാണ്.വര്ഷങ്ങളായി പൊതു ധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട അണികൾ നാട്ടിൽ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു.കഴിഞ്ഞ പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പിൽ യു  ഡി എഫിന് വോട്ടു ചെയ്‌തെങ്കിലും ;യു  ഡി എഫിൽ കയറ്റുവാൻ കൂട്ടാക്കിയിരുന്നില്ല.അവസാന ശ്രമം എന്ന നിലയിലാണ് എൻ ഡി എ ഘടക കക്ഷി ആവുകയും;തുടർന്ന് ബിജെപി യിൽ ചേരുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version