കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂർ ചീനിമുക്കിലാണ് സംഭവം. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
ചീനിമുക്കിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ ഇലക്ട്രിക് സ്കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്. ഷോപ്പിന് മുന്നിലായിരുന്നു സ്കൂട്ടർ നിർത്തിയിട്ടിരുന്നത്.