Kottayam
ഫാ. ബർക്കുമാൻസ് കുന്നുംപുറം കരുതലും കരുത്തും ഒത്തുചേർന്ന വൈദിക ശ്രേ ഷ്ഠനാണന്ന് രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
വൈദിക ശ്രേഷ്ഠർക്ക് യാത്രയയപ്പ് നൽകി. പാലാ: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യുക്കേഷൻ വിഭാഗത്തെ 100% വിജയ തിളക്കത്തോടെ നയിച്ച ഫാ. ബർക്കുമാൻസ് കുന്നുംപുറം കരുതലും കരുത്തും ഒത്തുചേർന്ന വൈദിക ശ്രേ ഷ്ഠനാണന്ന് രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു.
രൂപതയുടെ അജപാലന കേന്ദ്രമായ ശാലോമിന്റെ അടിനിലകളിൽ ആയിരുന്നു കൊണ്ട് തങ്ങളുടെ ഓഫീസുകളിലൂടെ അനേകായി രങ്ങൾക്ക് ആശ്വാസം പകരാൻ ഷാലോം ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിലും കോർപ്പറേറ്റ് ഏജൻസി സെക്ര ട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിനും സാധിച്ചു. മൃദുലം, സൗമ്യം, ദീപ്തം എന്ന പോലെ ലാളിത്യവും സർഗ്ഗശേഷിയും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റ ഉടമയായിരുന്നു പഴേപറമ്പിലച്ചൻ . പ്രവർത്തന മേഖലകളിൽ മായാത്ത കൈയ്യൊപ്പ് ചാർത്താനും പാലാ കമ്മ്യൂണിക്കേഷനെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് വീണ്ടെടുക്കാനും ഡയറക്ടറായിരിക്കെ ഫാ.തോമസ് വാലുമ്മേലിന് സാധിച്ചു. രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം അടക്കം ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിലിനും കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിനും പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ.തോമസ് വാലുമ്മേലിനും ഷാലോം കുടുംബാംഗങ്ങൾ സംയുക്തമായി ഷാലോമിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷതവഹിച്ചു.
ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ,പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , കെയർ ഹോം ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, എസ്.എം. വൈ എം ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ.ജോസഫ് നരിതൂക്കിൽ, പി.എസ്. ഡബ്ലിയു. എസ്. പപ്ലിക്ക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിൽ , ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ.തോമസ് വാലുമ്മേൽ എന്നിവർ നന്ദി പ്രസംഗം നടത്തി. രൂപതാ ജുഡീഷ്യൽ വികാർ ഫാ.ജോസഫ് മുകളേ പറമ്പിൽ , ഡി.സി.എം.എസ്. ഡയറക്ടർ ഫാ.ജോസ് വടക്കേക്കുറ്റ്, ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ, ലീഗൽ അഡ്വൈസർ ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ ,കെ.സി.എസ്.എൽ ഡയറക്ടർ ഫാ.ജോർജ് പുല്ലുകാലായിൽ, പി.എസ്. ഡബ്ലിയു.എസ് അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തു വരിക്കയിൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു.