Politics

മാണി സി കാപ്പനെ വെട്ടി ഉദ്‌ഘാടനം നടത്താൻ നീക്കം;പരിപാടി മൊത്തം വെട്ടി ആരോഗ്യ മന്ത്രി വീണാ ജോർജ്

Posted on

കോട്ടയം :കടനാട്‌ :പാലാ എം എൽ എ മാണി സി കാപ്പനെ വെട്ടി ഉദ്‌ഘാടനം നടത്തുവാൻ കടനാട്‌ പഞ്ചായത്ത് അധികാരികൾ  തീരുമാനിച്ചപ്പോൾ.പ്രോട്ടോക്കോൾ ലംഘനം ചൂണ്ടി കാട്ടി പരിപാടി മൊത്തം വെട്ടി ആരോഗ്യ മന്ത്രി വീണാ ജോർജ് .

പാലാ നിയോജക മണ്ഡലത്തിലെ  കടനാട്‌ പഞ്ചായത്തിലാണ് ഉദ്‌ഘാടന പരിപാടി ഏകപക്ഷീയമായി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്  പരിപാടി തന്നെ ക്യാൻസലാക്കിയത്.ഫെബ്രുവരി മൂന്നാം തീയതിയാണ് കടനാട്‌ ആശുപത്രിയുടെ ഉദ്‌ഘാടന പരിപാടികൾ നിശ്ചയിച്ചിരുന്നത്.ഇത് ഒരു ആലോചനയും കൂടാതെ ഏകപക്ഷീയമായി തീരുമാനിച്ചതിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ് .

ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലും;പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയുമാണ് ഇങ്ങനെ ഏകാധിപത്യ പ്രവണതകൾ സ്വീകരിക്കുന്നതെന്ന്  നാട്ടുകാർ ആരോപിച്ചു .സ്ഥലം എം എൽ എ യെ അറിയിക്കാതെ ഉദ്‌ഘാടനം തീരുമാനിക്കുകയും അദ്ദേഹത്തിന്റെ അനുമതി ഇല്ലാതെ ഉദ്‌ഘാടന  ഫ്ളക്സിൽ ചിത്രം ഉപയോഗിക്കുകയുമായിരുന്നു.ഇതറിഞ്ഞ മാണി സി കാപ്പൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പക്കൽ പരാതിപ്പെടുകയും ;എഴുതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ കടനാട് ആശുപത്രിയുടെ ഉദ്‌ഘാടനം വെട്ടുകയുമായിരുന്നു.

ഏതാനും മാസം മുമ്പ് പാലായിൽ നടന്ന എൽ ഡി എഫ് യോഗത്തിൽ സിപിഎം നേതാവ് കേരളാ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പറെ രൂക്ഷമായി വിമർശിച്ചിരുന്നു.നിങ്ങളുടെ തോന്നിയവാസത്തിന് ഉദ്‌ഘാടനങ്ങൾ നടത്താൻ ഇത് യു  ഡി എഫ് അല്ലെന്നായിരുന്നു വിവാദ ജില്ലാ പഞ്ചായത്ത് മെമ്പറെ വേദിയിലിരുത്തി കുറ്റപ്പെടുത്തിയത് .കരൂർ പഞ്ചായത്തിലെ കുടക്കച്ചിറയിലെ ഒരു മിനി സ്റ്റേഡിയം ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടാണ് അന്ന് വിവാദം ഉയർന്നത് .

കേന്ദ്ര സർക്കാരിന്റെ ഫണ്ടാണ് ഈ ആശുപത്രി നിർമ്മാണത്തിന് ഉപയുക്തമാക്കിയത് എന്നിട്ടും ബിജെപി പ്രതിനിധികളെയും ഉദ്‌ഘാടനത്തിനു ക്ഷണിച്ചിരുന്നില്ല.ഇതിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് .ഇത് സംബന്ധിച്ച് ചേർന്ന എൽ ഡി എഫ് യോഗത്തിലും ശക്തമായ വിമർശനം ഉണ്ടായതായാണ് റിപ്പോർട്ട്.അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ  മത്സരിക്കാനുള്ള ഒരു ജില്ലാ പഞ്ചായത്ത് മെമ്പറുടെ അതിമോഹമാണ് എൽ ഡി എഫിന്റെ തന്നെ തീരുമാനങ്ങൾ കാറ്റിൽ പരത്തുന്നതെന്ന ആരോപണം ശക്തമാണ് .കുഞ്ഞാണ്ട കോൺഗ്രസ് പാലാ അധ്യക്ഷനെ മറികടന്ന് പാലായിലെ സ്ഥാനാർത്ഥിത്വം നേടിയെടുക്കാനുള്ള ശ്രമത്തിൽ എൽ ഡി എഫിൽ തന്നെ അസ്വാരസ്യം ഉയരുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version