Kerala

തലസ്ഥാനത്തടക്കം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ താപനില കുതിച്ചുയരുന്നതിനിടെ തലസ്ഥാനമടക്കം 2 ജില്ലകൾക്ക് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വരും മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

രാത്രി 10 മണിയ്ക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top