Kerala

വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു

Posted on

കോഴിക്കോട്: വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ–ലിജി ദമ്പതികളുടെ മകൾ ഇവയാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണത്.

കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version