പാലാ :കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്ത് പാറമട ലോബികളുടെ ഇഷ്ട്ടഭൂമിയാണ്.വര്ഷങ്ങള്ക്കു മുമ്പ് രാമപുരം കോട്ടമലയിൽ പാറമട സ്ഥാപിക്കുവാൻ കോപ്പു കൂട്ടി വന്ന ഉന്നത ബന്ധമുള്ള പാറമട ലോബിയെ നാട്ടുകാർ അന്ന് സമരം ചെയ്‌ത് എതിർത്ത് തോൽപ്പിച്ചിരുന്നു.ഇന്ന് വീണ്ടും പാറമട ലോബി ലാഭക്കണ്ണുമായി രംഗത്തെത്തിയിരിക്കുകയാണ് . പാറമടയ്‌ക്കെതിരായി ഒരു മനുഷ്യനെ പോലെ രാമപുരം നിവാസികൾ സമരം ചെയ്ത കോട്ടമലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരവന്‍ കുന്ന് മലയും ഇപ്പോള്‍ പാറമട ഭീഷണിയിലാണ്, കുരവന്‍ കുന്നില്‍ പുതിയ പാറമടയ്ക്കുള്ള പ്രാരംഭഘട്ട ജോലികള്‍ ആരംഭിച്ചു. എന്നാല്‍ 45 ഡിഗ്രിയോളം ചെരിവുള്ള കുരവന്‍കുന്ന് മലയുടെ വശങ്ങളില്‍ വലിയ ഉരുളന്‍ കല്ലുകള്‍ അടുക്കിവെച്ച നിലയില്‍ ആണ് ഉള്ളത്. പാറമടയുടെ പ്രഹരം ഈ ഉരുളന്‍ കല്ലുകളെ താഴേക്ക് എത്തിക്കുമെന്ന് ഭീഷണിയിലാണ് പ്രദേശവാസികളെന്ന് പഞ്ചായത്തുമെമ്പർ ആൻ്റണി പാലുകുന്നേൽ;റോബിന്‍ തേവലക്കാട്ട്, ആന്റണി മേമന, അഗസ്റ്റിന്‍ വടക്കേടത്ത്, രാജു മങ്ങാട്ട്കാട്ടില്‍, കുട്ടിച്ചന്‍ നടയ്ക്കുപുറത്ത് പാലാ മീഡിയാ സെന്ററിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു
കുരവന്‍കുന്ന് മലയുടെ അടിവാരങ്ങളില്‍ ജീവിക്കുന്ന നിരവധി ആളുകള്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാവുന്ന ഈ പാറമടക്കെതിരെ ഒന്നിച്ച് കൂടിയിരിക്കുകയാണ്. ഉരുള്‍പൊട്ടലും ഭൂമികുലുക്കവും ഉള്‍പ്പെടെ നിരവധി പ്രകൃതിക്ഷോഭങ്ങള്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ള കുരവന്‍ കുന്നുമലയുടെ അടിവാരത്ത് ജീവിക്കുന്ന ജനങ്ങള്‍ പരിഭ്രാന്തിയോടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അപൂര്‍വ്വയിനം ജീവികളുടെയും, കുരങ്ങ്, ഉടുമ്പ്, മുള്ളന്‍പന്നി, മയിലുകള്‍, കുറുക്കന്‍, കാട്ടുപൂച്ച, പെരുംപാമ്പ് തുടങ്ങിയ വന്യജീവികളുടെയും ആവാസ വ്യവസ്ഥ ഇവിടെ പാറമട തുടങ്ങുന്നത് മൂലം ഇല്ലാതാക്കും. ഈ മലനിരകള്‍ വിവിധയിനം അപൂര്‍വ്വ ഔഷധ സസ്യങ്ങളാലും ഫലഭൂയിഷ്ടമാണ് കുരവന്‍കുന്ന്. രാമപുരം പഞ്ചായത്തില്‍ കുറിഞ്ഞി കൂമ്പന്‍ മുതല്‍ കോട്ടമല വന്ന് അവസാനിക്കുന്നത് കുരവന്‍ കുന്നിലാണ്.
മനോഹരമായ ഭൂപ്രകൃതിയുള്ള ഈ പ്രദേശം തകര്‍ക്കുവാനുള്ള പാറമട ലോബിയുടെ നീക്കം തടയാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. ഈ മലയുടെ അടിവാരത്തുകൂടെയാണ് രാമപുരം – മാറിക – മൂവാറ്റുപുഴ റോഡ് കടന്ന്‌പോകുന്നത്. ഇവിടെ പാറമട ആരംഭിച്ചാല്‍ നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്ന ഈ റോഡിലേയ്ക്ക് കൂറ്റന്‍ പാറക്കല്ലുകള്‍ ഉരുണ്ട് വീണ് അപകടം ഉണ്ടാകും എന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികള്‍ കളക്ടര്‍ക്കും, പഞ്ചായത്ത് അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.
ചിത്രം :പ്രതീകാത്മകം