Crime
ചങ്ങനാശേരിയിൽ വാഹന അപകടത്തിൽ മരിച്ച രണ്ട് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകർ കേരള കർഷക യൂണിയന്‍റെ കേരകർഷക സൗഹൃദ സംഗമ പരിപാടിയിൽ പങ്കെടുത്തു മടങ്ങിയവർ
കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്.
എം.സി റോഡിൽ കുറിച്ചിയിൽ ഇന്ന് രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കേരള കർഷക യൂണിയന്‍റെ കേരകർഷക സൗഹൃദ സംഗമ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഓടിക്കൂടിയവർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.