Kerala

കായംകുളത്ത് ഇരുനൂറോളം പേർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേരാനൊരുങ്ങുന്നു

Posted on

കായംകുളം: കായംകുളത്ത് ഇരുനൂറോളം പേർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേരാനൊരുങ്ങുന്നു. ദേവികുളങ്ങര, കൃ‍ഷ്ണപുരം, എരുവാ പ്രദേശങ്ങളിലെ പ്രവർത്തകരാണ് പാർട്ടി വിടുന്നത്. ഇത് സംബന്ധിച്ച് സി.പി.ഐ നേതൃത്ത്വവുമായി ആദ്യഘട്ട ചർച്ച നടത്തി.

പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവരാണു പാർട്ടി വിടുന്നവരിൽ ഭൂരിഭാഗവും. പിന്നാക്ക വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒഴിവാക്കുന്നു എന്ന ആക്ഷേപം ഇവിടെ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽ നിന്നും പട്ടികവിഭാഗത്തിൽപ്പെട്ട ഒരു നേതാവിനെ ഒഴിവാക്കിയിരുന്നു. ഗ്രാമസഭ വിളിച്ചുകൂട്ടാത്തതിന് പരാതി കൊടുത്തു എന്നതായിരുന്നു ഇയാൾക്കെതിരായ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version