Kerala

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കലാലയ രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി

Posted on

എറണാകുളം: സംസ്ഥാനത്ത് കലാലയ രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ഹർജി. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയം പൂർണ്ണമായും ഇല്ലാതാകണമെന്നാണ് എൻ.പ്രകാശൻ എന്ന വ്യക്തി നൽകിയ പൊതുതാൽപര്യ ഹർജിയിൽ പറയുന്നത്.

ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.സംസ്ഥാന സർക്കാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പോലീസ്, വിദ്യാർഥി സംഘടനകളായ എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി, എംഎസ്എഫ്, വിവിധ സർവകലാശാലകൾ എന്നിവർക്കും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.

ഭരിക്കുന്നവർക്കും കോളേജ് അധികാരികൾക്കും കോളേജുകളിലെ അക്രമാസക്ത രാഷ്‌ട്രീയം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ കലാലയ രാഷ്‌ട്രീയം പൂർണമായും നിരോധിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version