കോട്ടയം :പാലാ :കിഴതടിയൂർ ബാങ്ക് മുൻ പ്രസിഡണ്ട് ജോർജ് സി കാപ്പന്റെ വസതി; ജപ്തിക്ക് മുമ്പായി അളന്നു തിരിക്കൽ നടപടി ഇപ്പോൾ ആരംഭിച്ചു.പാലാ വലവൂർ ഉഴവൂർ റോഡിൽ മുണ്ടുപാലം സെമിനാരിക്ക് സമീപമുള്ള വസതിയിലാണ് സഹകരണ വകുപ്പ് സെയിൽ ആഫീസർ രഞ്ജു വിന്റെ നേതൃത്വത്തിൽ അളന്നു തിരിക്കൽ നടപടി ആരംഭിച്ചിട്ടുള്ളത്.
ഏകദേശം 2 മണിയോടെയാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കാപ്പന്റെ മുണ്ടുപാലത്തുള്ള വസതിയിൽ എത്തിയത്.ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറിയ ജോർജ് സി കാപ്പൻ;താൻ പലിശ അടച്ചു പുതുക്കുവാനായി ചെന്നപ്പോൾ പുതിയ ഭരണ സമിതി അത് നിരാകരിക്കുകയാണ് ചെയ്തതെന്ന് കോട്ടയം മീഡിയയോട് പറഞ്ഞു.
കേരളത്തിലെ തന്നെ പ്രമുഖ സഹകരണ ബാങ്കായിരുന്ന കിഴതടിയൂർ സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ കെടുകാര്യസ്ഥത മൂലം നശിക്കുകയായിരുന്നു.ബാങ്ക് പ്രസിഡന്റായിരുന്ന ജോർജ് സി കാപ്പൻ അഞ്ച് കോടി രൂപായാണ് ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തിയിരുന്നത്.ഇത് ക്രമം വിട്ടാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
ഏറ്റവും പുതിയ ദൃശ്യങ്ങളുമായി കോട്ടയം മീഡിയ യൂട്യൂബ് ചാനൽ എത്തുന്നു