ഇടുക്കി രാജാക്കാട്ട് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു.ഇന്നുപുലർച്ചെ നാലോടെ പുതിയ സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടെയായിരുന്നു അപകടം.
ഇടുക്കി രാജാക്കാട് ടൗണിനു സമീപം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. പലഹാരമുണ്ടാക്കി വില്പന നടത്തുന്ന സന്തോഷ് എന്നയാളും ഭാര്യ ശ്രീജയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
രാവിലെ പലഹാരമുണ്ടാക്കുന്നതിനായി അടുക്കളയിലെത്തി തീകത്തിച്ചപ്പോഴായിരുന്നു തീപടർന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പൊള്ളലേറ്റ സന്തോഷും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.