Kerala

26 വൈകിട്ട് മുതൽ 27 രാവിലെ വരെയുള്ള 12 മണിക്കൂറിനുള്ളിൽ മൂന്ന് അപകടങ്ങൾ;മേരിഗിരി അപകട ഗിരിയോ..?

Posted on

കോട്ടയം :ഭരണങ്ങാനം :26 ആം തീയതി വൈകിട്ട് മുതൽ 27 ആം തീയതി രാവിലെ വരെയുള്ള 12 മണിക്കൂറിൽ ഒന്നര കിലോ മീറ്റർ ചുറ്റളവിൽ 3  വാഹന അപകടങ്ങൾ .പാലാ ഭരണങ്ങാനം പള്ളിക്കും ,കുന്നേമുറി പാലത്തിന്റെ ഇടയിലുമുള്ള ഒന്നര കിലോ മീറ്ററിലാണ് ഈ അപകടങ്ങളൊക്കെയും നടക്കുന്നത് .

ഭരണങ്ങാനം പള്ളിക്കു മുൻവശം ബാംബ് സ്ഥാപിച്ചിട്ടുള്ളതിനാൽ അവിടെ നിന്നും അപകട രഹിതമായി വരുന്ന വാഹനങ്ങൾ വേഗത കൂട്ടുമ്പോഴാണ് നിരപ്പായ പ്രദേശങ്ങളിൽ അപകടവും.മരണവുമുണ്ടാവുന്നത്.കഴിഞ്ഞ വർഷമാണ് രണ്ടു വിദ്യാർഥികൾ ഇവിടെ മരണപ്പെട്ടത് .വാഹനങ്ങളുടെ വേഗത ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുക മാത്രമേ ഇതിനു പോംവഴിയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.

ഭരണങ്ങാനം പള്ളി കഴിഞ്ഞു അനിയന്ത്രിതമായി വേഗത കൈവരിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാൻ പോലീസ് അധികാരികളും ;മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version