പാലക്കാട്: കുഞ്ഞിനെ ഉപേക്ഷിച്ച് അന്യ സംസ്ഥാനക്കാരിയായ അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിയെ ഏൽപ്പിച്ചാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.
അസം സ്വദേശികളുടെ കുഞ്ഞാണെന്നാണ് വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല.