Sports
കേരള പോലീസ് സ്പോർട്സ് മീറ്റ് ബാസ്ക്കറ്റ്ബോൾ മത്സരത്തിന് കോട്ടയം വേദിയായി
കോട്ടയം :കേരള പോലീസ് ആനുവൽ സ്പോർട്സ് മീറ്റിലെ ബാസ്ക്കറ്റ്ബോൾ മത്സരം കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടന്നു. ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കെ.എ.പി നാലാം ബെറ്റാലിയൻ കണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, രണ്ടാം സ്ഥാനം ആലപ്പുഴ ജില്ലയും, മൂന്നാം സ്ഥാനം കോട്ടയവും കരസ്ഥമാക്കി.
മത്സരത്തിന്റെ സമാപന സമ്മേളനം പ്രൊഫസർ ഡോക്ടർ വർഗീസ് സി ജോഷ്വാ ( പ്രിൻസിപ്പൽ സി.എം.എസ് കോളേജ് കോട്ടയം ) ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് വിതരണം ചെയ്തു.