തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആരാധകർ ആഘോഷമായാണ് തിയേറ്ററുകളില്‍ വരവേല്‍ക്കുന്നത്.എന്നാല്‍ ഇക്കഴിഞ്ഞ നാളുകളില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വലിയ ചർച്ചകളും, അഭ്യൂഹങ്ങളും ഒക്കെ പ്രചരിച്ചിരുന്നു. ആത്മീയതയില്‍ പണ്ടേ തല്‍പരനായ രജനി ബിജെപിയുമായി ചേർന്ന് നില്‍ക്കുമെന്ന പ്രചരണവും മുറയ്ക്ക് നടന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് ഈ പ്രചാരണങ്ങളെ എല്ലാം തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. രജനീകാന്ത് മുഖ്യവേഷത്തില്‍ എത്തുന്ന, ഐശ്വര്യ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമായ ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

പിതാവുമായി ബന്ധപ്പെട്ട് വരുന്ന പല പോസ്‌റ്റുകളും തനിക്ക് വേദനയുണ്ടാക്കുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. അദ്ദേഹം ഒരു മനുഷ്യസ്നേഹി ആയതിനാലാണ് ലാല്‍ സലാം പോലെയൊരു ചിത്രത്തില്‍ അഭിനയിച്ചത്. ഒരു സംഘി ആയിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സംഘി വിളി അറപ്പ് ഉളവാക്കുന്നതായും അവർ പറഞ്ഞു
സൂപ്പർസ്‌റ്റാർ രജനീകാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍ സലാം പോലെയൊരു സിനിമ ഒരിക്കലും ചെയ്യില്ല. മനുഷ്യത്വമുള്ള ഒരു ഒരാള്‍ക്ക് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയുകയുള്ളൂ.’ ഐശ്വര്യ പറയുന്നു.എന്റർടൈൻമെന്റ് അനലിസ്‌റ്റ് കൂടിയായ സിദ്ധാർത്ഥ ശ്രീനിവാസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവച്ചത്.

