Kerala
പയ്യാനിത്തോട്ടംഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിന്റെ വാർഷിക ദിന ആഘോഷം നടന്നു
പൂഞ്ഞാർ :പയ്യാനിത്തോട്ടംഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിന്റെ ഇരുപത്തിഒന്നാമത് വാർഷികദിനാഘോഷം സേനാരിയോ വിപുലമായി നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ സ്കൂളിന്റെ ലോക്കൽ മാനേജർ റവ. സി. മേരി ഫിലോമിന സ്വാഗതം ആശംസിച്ചു.റവ ഡോ ജോസഫ് കണിയോടിക്കൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു .
റവ സി. ലിസിയ HSS അദ്ധ്യക്ഷ പ്രസംഗവും പയ്യാനിത്തോട്ടം പള്ളി വികാരി റവ. ഫാ. തോമസ് കുട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തുകയുണ്ടായി. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ സജി കദളിക്കട്ടിൽ, സജി സിബി, പി ടി എ പ്രസിഡന്റ് എ. ജെ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗിച്ചു.
സ്കൂളിന്റെ ഹെഡ് ഗേൾ കുമാരി അനഘ മേരി ബിനോയ് കൃതജ്ഞത അർപ്പിക്കുകയും, അനുബന്ധമായി വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു