India

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടൊപ്പം രാജസ്ഥാനിലെ വഴിയോരക്കടയില്‍ നിന്നും ചായ കുടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

Posted on

 

ജയ്പൂർ: ഇന്ത്യയുടെ റിപ്പബ്ലിക്   റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടൊപ്പം രാജസ്ഥാനിലെ വഴിയോരക്കടയില്‍ നിന്നും ചായ കുടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്നലെ വൈകിട്ട് ജയ്പൂരിലെത്തിയ മാക്രോണിനെ മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്നാണ് സ്വീകരിച്ചത്.റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് ഭരണാധികാരിയാണ് മാക്രോണ്‍. കഴിഞ്ഞ വർഷം ജൂലൈ 13, 14 തീയതികളില്‍ ബാസ്റ്റില്‍ ഡേ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശിച്ചിരുന്നു.

അതേസമയം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയോദ്ധ്യാ രാമക്ഷേത്ര മാതൃക സമ്മാനിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.ഹവാ മഹല്‍ സന്ദർശന വേളയിലാണ് ഫ്രഞ്ച് പ്രസിഡന്റിന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ മാതൃക സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version