ആലപ്പുഴയിൽ കുഴൽക്കിണറിൽ നിന്ന് പ്രകൃതിവാതക പ്രവാഹം.ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ കുഴൽക്കിണറിൽ നിന്ന് പ്രകൃതിവാതക പ്രവാഹം കണ്ടെത്തി.പുന്നയ്ക്കൽ വിക്ടറിൻ്റെ വീട്ടിൽ പുതുതായി നിർമ്മിച്ച കുഴൽക്കിണറിൽ നിന്നാണ് ശക്തമായ പ്രകൃതിവാതക പ്രവാഹം കണ്ടെത്തിയത്.
സംശയം തോന്നിയ ജോലിക്കാർ തീ കൊളുത്തിയതിനെ തുടർന്ന് ആളിക്കത്തുകയായിരുന്നു.പിന്നീട് അഗ്നിശമന സേന സ്ഥലത്തെത്തി ബോർവെൽ വാൽവ് ഉപയോഗിച്ച് താൽക്കാലികമായി അടച്ചു.