പാലാ : എസ്.എം.വൈ.എം പാലാ രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും 2024 ജനുവരി 26ാം തീയതി കുടക്കച്ചിറ സെൻറ് ജോസഫ്സ് വിവാഹ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ശ്രീ. എഡ്വിൻ ജോസി അധ്യക്ഷപദം അലങ്കരിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. റവ.ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, കരുത്തായി കരുതലായി നസ്രാണി സമൂഹം മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം യുവജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം 2024 പ്രവർത്തന വർഷത്തെ ലോഗോയും കർമ്മരേഖ പ്രകാശനവും തടത്തിലച്ചൻ നിർവഹിച്ചു. രൂപതാ വികാരി ജനറാൾ മോൺ.റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഈ വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമാകുന്നതിന്റെ ആവശ്യകത യുവജനങ്ങളെ ഉദ്ബോധിപ്പിച്ചുക്കൊണ്ട് ആശംസകൾ നേർന്നു സംസാരിച്ചു. പാലാ രൂപതയുടെ ജനറൽ സെക്രട്ടറി ശ്രീ. മിജോ ജോയി സ്വാഗതമാശംസിക്കുകയും, രൂപത ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി ആമുഖ പ്രഭാഷണം നടത്തുകയും, കുടക്കച്ചിറ വികാരി റവ.ഫാ. തോമസ് മഠത്തിപ്പറമ്പിൽ, കത്തീഡ്രൽ പള്ളി സഹവികാരി റവ.ഫാ സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ, 2003 വർഷത്തിലെ രൂപത പ്രസിഡൻ്റ് ജോ പ്രസാദ് കുളിരാനി, 2017 വർഷത്തെ രൂപത വൈസ് പ്രസിഡന്റ് റിന്റു ചെറ്റപ്പുറത്ത്, സിസ്റ്റർ ആനിമേറ്റർ സി. ബ്ലെസി ഡി.എസ്.റ്റി, എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു.
യോഗത്തിൽ മുൻകാല രൂപത ഭാരവാഹികളെയും എസ്.എം.വൈ.എം പാലാ രൂപതയുടെ റീജൻ്റുമാരായി സേവനമനുഷ്ഠിച്ച നവവൈദികരെ ആദരിക്കുകയും ചെയ്തു. രൂപത വൈസ് ഡയറക്ടർ സി. നവീന സി.എം.സി, മറ്റ് സിസ്റ്റര്‍ ആനിമേറ്റേഴ്സ്, രൂപത ഡെപ്യൂട്ടി പ്രസിഡന്റ് മാർട്ടിൻ വി. രാജു, സെക്രട്ടറി ലിൻസെൻ ബ്ലസൻ , ജോയിന്റ് സെക്രട്ടറി ബിൽനാ സിബി, ട്രഷറർ അൻവിൻ സോണി, കെ.സി.വൈ.എം. കൗൺസിലർമാരായ ഡിബിൻ ഡോമിനിക്, റിയ തെരേസ് ജോർജ് , എസ്.എം.വൈ.എം. കൗൺസിലർ പ്രതീക്ഷാ രാജ്, മുൻകാല ഭാരവാഹികൾ തുടങ്ങി 400ഓളം യുവജനങ്ങൾ പങ്കെടുത്തു. യോഗത്തിന് രൂപതാ വൈസ് പ്രസിഡന്റ് റ്റിൻസി ബാബു നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.