Kerala

എന്റെ നാട് ഇടനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ ബ്ലഡ് ടെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Posted on

പാലാ :ഇടനാട് :എന്റെ നാട് ഇടനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഡികെയർ ലാബ് വള്ളിച്ചിറ വലവൂരും ചേർന്ന് റിപ്പബ്ലിക് ദിനമായ ഇന്ന് മെഗാ ബ്ലഡ് ടെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു .ഇടനാട് എസ എൻ ഡി പി മന്ദിരഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ക്യാമ്പ് നടന്നത് .രാവിലെ ഏഴുമണിമുതൽ പന്ത്രണ്ടു വരെ നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു .

പ്രഷർ ഷുഗർ എന്നീ ടെസ്റ്റുകൾ സൗജന്യമായും ബാക്കിയുള്ള ടെസ്റ്റുകൾ നാല്പതു ശതമാനം ഡിസ്‌കൗണ്ടിലും ആണ് നൽകിയത് . ഫുൾ ബോഡി ബിൽഡ് ടെസ്റ്റ് അമ്പതു ശതമാനം ഡിസ്‌കൗണ്ടിലും ആണ് നൽകിയത് .നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ എന്റെ നാട് ഇടനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാര്ഹമാണെന്ന് ലാബ് ഉടമ  അരുൺ അറിയിച്ചു .

നിരവധിയായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ജനജീവിതത്തിന്റെ ഭാഗമായി മാറിയ എന്റെ നാട് ഇടനാട് സൊസൈറ്റിയുടെ ഈ ക്യാമ്പിന്  പ്രസിഡണ്ട് അനീഷ് ഒഴാങ്കലും സെക്രട്ടറി  ഹരികൃഷ്ണൻ മംഗലത്തും;അരുൺ ഇടനാടും  നേതൃത്വം നൽകി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version