Kerala
പ്രൈമറി സ്കൂളുകൾ ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ സ്വാധിനിക്കുന്നു. മാർ ജോസഫ് കല്ലറങ്ങാട്ട്
കോട്ടയം ;വാകക്കാട് : പ്രൈമറി സ്‌കൂളുകളിൽ ലഭിക്കുന്ന പരിശീലനങ്ങൾ ഓരോ വ്യക്തിയുടെയും സ്വഭാവത്തെ സ്വാധീനിക്കുന്നുവെന്നും നല്ല സമൂഹത്തെ രൂപീകരിക്കാൻ അതുപകരിക്കുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രൈമറി സ്‌കൂളുകളിൽ ലഭിക്കുന്ന അനുഭവങ്ങൾ നമ്മൾ ഒരിക്കലും മറക്കാത്തവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാകക്കാട് സെന്റ് പോൾസ് എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം സ്മരണിക പ്രകാശനം നിർവഹിക്കുകയും ജൂബിലി സന്ദേശം നൽകുകയും ചെയ്തു.
നൂറു വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഒരു തലമുറയുടെ ദീർഘ വീക്ഷണത്തിന്റെ പ്രകാശഗോപുരങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാണി സി കാപ്പൻ എം.എൽ.എ, പൂർവ വിദ്യാർത്ഥി ഫാ. ജോസ് ചുങ്കപ്പുര, സി. ജെസ്സി മരിയ എഫ്.സി.സി, അലക്സ് ടി ജോസഫ്, ജോർജ്‌കുട്ടി അലക്സ്, സി. ടെസ്സ് എഫ്.സി.സി, ഹെഡ്മിസ്ട്രസ്സ് സി ടെസ്സിൻ എഫ്.സി.സി എന്നിവർ പ്രസംഗിച്ചു.