Kerala

സിനിമാ തിയേറ്റർ വ്യവസായം പ്രതിസന്ധിയിൽ. തൊഴിലാളികൾ ദുരിതത്തിൽ : കെ. ടി. യു. സി. (എം )

 

പാലാ : സിനിമാ തിയേറ്റർ വ്യവസായം പ്രതിസന്ധിയിലായപ്പോൾ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർ ദുരിതത്തിലാണെന്നും, ഇത് സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും സിനിമാ തിയേറ്റർ തൊഴിലാളി യൂണിയൻ ( കെ. ടി. യു. സി. (എം ) കോട്ടയം ജില്ലാ നേതൃത്വ യോഗം ആവശ്യപ്പെട്ടു.

ഇപ്പോൾ തന്നെ ജില്ലയിൽ പല തീയേറ്ററുകളും നിർത്തിയെന്നും യോഗം അറിയിച്ചു. പാലായിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഷാജി പരമല അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ ജോസ്കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എം. എൻ. മോഹൻ, ജോസഫ് ആന്റണി, സി. ജഗൻ, ബിബിൽ പുളിയ്ക്കൽ, കെ. കെ. ദിവാകരൻ നായർ, ഷിബു കാരമുള്ളിൽ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, കെ. എസ്. രാജൻ തുടങ്ങിയവർ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top