പാലാ :പാലാ നഗരസഭയിൽ നടന്ന എയർപോഡ് മോഷണത്തിൽ രണ്ട് വനിതാ അംഗങ്ങളെ എയറിൽ നിർത്താൻ ആരോപണ ശരങ്ങളുമായി പാലാ രാഷ്ട്രീയം കലുഷിതമാകുന്നു .
പതിനാറാം വാർഡ് മെമ്പർ ആനി ബിജോയിയും;പതിനേഴാം വാർഡ് മെമ്പർ ലിസിക്കുട്ടി മാത്യുവും ആണ് ആരോപണ വിധേയരായിട്ടുള്ളത്.ഇവരുടെ രണ്ടു പേരെയുടെയും അടുത്ത കാലത്തേ നീക്കങ്ങൾ ആർക്കും പിടികിട്ടുന്നില്ലെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം .കഴിഞ്ഞ ദിവസം നഗരസഭയിൽ ഉണ്ടായ രൂക്ഷമായ വാഗ്‌വാദത്തിന് ശേഷം പ്രതിപക്ഷ കൗൺസിലർമാരായ ഇവർ ചെയർമാന്റെ ചേമ്പറിൽ പോയിരുന്ന് അവർക്കു പിന്തുണ കൊടുത്തു എന്നുള്ളതാണ് ഇപ്പോൾ പ്രധാനമായും ഉന്നയിക്കുന്ന ഒരു ആക്ഷേപം.
എന്നാൽ പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ താൻ യഥാവിധി നിറവേറ്റുന്നുണ്ടെന്നും ;നഗരസഭാ യോഗങ്ങളിൽ താൻ യു ഡി എഫ് ആശയങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ കൗൺസിൽ യോഗത്തിനു ശേഷം ആരോട് മിണ്ടണം ;എങ്ങോട്ട് പോകണം എന്നൊക്കെ തീരുമാനിക്കുന്നത് തന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണെന്നും ആനി ബിജോയി കോട്ടയം മീഡിയയോട് പറഞ്ഞു.ഞങ്ങൾ ചെയർമാന്റെ ചേമ്പറിൽ പോയിരുന്നു .പക്ഷെ അവിടെ നടന്ന ചർച്ചകളിൽ ഭാഗഭാക്കായിരുന്നില്ല എന്നും ആനി ബിജോയി പറഞ്ഞു .
അതേസമയം കോൺഗ്രസിന്റെ പുതിയ പാലാ മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാടൻ പറഞ്ഞത്;വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ ഡി സി സി യുടെ വിപ്പ് താൻ കൊണ്ടുപോയി കൊടുത്തപ്പോൾ ആനി ബിജോയി സ്വീകരിക്കാൻ വിസമ്മതിച്ചു എന്നുള്ളത് സത്യ വിരുദ്ധമാണ്.അങ്ങനെയൊരു വിപ്പ് ഇറങ്ങിയിട്ടില്ല ഞാൻ കൊണ്ടുപോയിട്ടുമില്ല .വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് ആദ്യം തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചെന്നാണ് ആനി ബിജോയി കോട്ടയം മീഡിയയോട് പറഞ്ഞത്.
വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ വിപ്പ് കൈപ്പറ്റാൻ ആനി ബിജോയി വിസമ്മതിച്ചു എന്നത് പ്രചാരണം മാത്രമാണ്.ആദ്യം ജോസഫ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചപ്പോൾ സ്വാഭാവികമായും ആനി ബിജോയിയോട് മത്സരിക്കാൻ നിർദ്ദേശിച്ചു എന്നാൽ അവർ വിമുഖത പ്രകടിപ്പിച്ചപ്പോൾ ജോസഫ് ഗ്രൂപ്പിലെ സിജി ടോണി മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും സിജി മത്സരിക്കയുമാണുണ്ടായത്.അല്ലാതെ കോൺഗ്രസിലും ;യു ഡി എഫിലും യാതൊരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ലെന്ന് പ്രൊഫസർ സതീഷ് ചൊള്ളാനി കോട്ടയം മീഡിയയോട് പറഞ്ഞു .
ഇന്നലെ ചെയർമാന്റെ ചേമ്പറിൽ കോൺഗ്രസ് കൗൺസിലർമാർ പോയി എന്നുള്ളത് വെറും യാദൃശ്ചികതയാണെന്നും;അവർ കൊട്ടാരമറ്റത്തെ സിപിഎം ആഫീസിൽ അല്ലല്ലോ പോയതെന്നും ചൊള്ളാനി കൂട്ടിച്ചേർത്തു.