Politics

പാലാ നഗരസഭയിൽ എയർപോഡ് മോഷ്ടിച്ചത് ബിനു പുളിക്കക്കണ്ടമെന്ന് ജോസ് ചീരാൻകുഴി;ഇത് വെറും രാഷ്ട്രീയ ഗൂഢാലോചന എന്ന് ബിനു

പാലാ :പാലാ നഗരസഭയിൽ കത്തിനിന്ന  നിന്ന എയർപോഡ് വിവാദം ഇന്ന് നടന്ന നഗരസഭാ യോഗത്തിൽ പ്രതിയെ വെളിപ്പെടുത്തുന്ന തരത്തിലേക്ക് വാദ  പ്രതിവാദങ്ങൾ ഉയർന്നു.ശക്തമായ വാദ പ്രതിവാദത്തിനൊടുവിൽ ബൈജു കൊല്ലമ്പറമ്പിലും;ആന്റോ പടിഞ്ഞാറേക്കരയും;സാവിയോ കാവുകാട്ടും പ്രതിയെ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ജോസ് ചീരാൻകുഴി പറഞ്ഞു.ചെയർപേഴ്‌സൺ അനുവദിക്കുമെങ്കിൽ ഞാൻ വെളിപ്പെടുത്താം.ഉടനെ ചെയർപേഴ്‌സൺ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ജോസുകുട്ടൻ പറഞ്ഞു ബിനുപുളിക്കക്കണ്ടത്തിന്റെ വീടിന്റെ  ലൊക്കേഷനാണ് കാണിക്കുന്നത്.

ഇതിനായി ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് ബിനു പുളിക്കക്കണ്ടം ഈ ആരോപണത്തെ സ്വാഗതം ചെയ്തത്.കുറെ ദിവസങ്ങളായി ഇത്ര വൃത്തികെട്ട ആരോപണം ഉന്നയിക്കുന്നു.ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്.ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ വച്ച്‌ ഗൂഢാലോചന നടന്നിട്ടുണ്ട്.എന്നോട് മിണ്ടരുതെന്നു പോലും ശട്ടം കെട്ടിയിട്ടുണ്ട് എന്നൊക്കെ ബിനുവും പറഞ്ഞു കൊണ്ടിരുന്നു.

ഭരണ പക്ഷത്തെ സിപിഐ(എം) പാർലമെന്ററി പാർട്ടി ലീഡറും;കേരളാ കോൺഗ്രസ് (എം)അംഗങ്ങളും കൊമ്പു കോർക്കുന്നത് കണ്ട പ്രതിപക്ഷവും അനങ്ങിയില്ല;അവർ തമ്മിൽ അടിക്കട്ടെ എന്ന മനസ്ഥിതിയിലായിരുന്നു പ്രതിപക്ഷം.സഭ തുടങ്ങിയപ്പോൾ തന്നെ ഭരണപക്ഷത്തെ ബിനു എഴുന്നേറ്റ് എനിക്കൊരു കത്ത് നല്കുവാനുണ്ടെന്നു പറഞ്ഞു .അത് ചെയർ പേഴ്‌സൺ ലീനാ സണ്ണി സഭയിൽ വായിച്ചു.തന്നെ ആരോപണ വിധേയനാക്കി കൊണ്ട് ഇപ്പോൾ ഒരു എയർ പോഡ് വിവാദം നടക്കുന്നു.ഉടൻ തന്നെ പോലീസിൽ പരാതി കൊടുത്ത് യഥാർത്ഥ പ്രതികളെ പുറത്തു കൊണ്ട് വരണം എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.

ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ ഭവനവും ലൊക്കേഷൻ കാണിച്ചിട്ടുണ്ടെന്നാണ് അറിവ് എന്നും പറഞ്ഞു.ഈ സഭയിൽ എനിക്ക് എയർപോഡ് മോഷണത്തിൽ  പങ്കില്ല എന്ന് പറഞ്ഞ ഒരംഗത്തിന്റെ ഭവനവും ലൊക്കേഷനിൽ കാണിക്കുന്നുണ്ട്. ഇതേ കുറിച്ചുള്ള ചർച്ചയാണ് കൊടുമ്പിരി കൊണ്ടത്.മുൻ ചെയർപേഴ്‌സൺ ജോസിൻ ബിനോയും പോലീസിൽ ഉടനെ പരാതി കൊടുക്കണം എന്നാവശ്യപ്പെട്ടു. ബിനുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ ഭരണകക്ഷി അംഗങ്ങളുടെ നിലപാടിനെതിരെ ഷീബാ ജിയോ യും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടായിരുന്നു.

നാളെ 33 കാര്യങ്ങൾ ഉന്നയിച്ചു കൊണ്ട് പത്രസമ്മേളവും നടത്തുന്നുണ്ടെന്ന് ബിനു പറഞ്ഞപ്പോൾ എന്നാൽ പിരിയാം എന്ന് പറഞ്ഞു കൊണ്ട് കേരളാ കോൺഗ്രസ് (എം )അംഗങ്ങളും;സിപിഎം അംഗങ്ങളും ;സിപിഐ അംഗവും സഭയിൽ നിന്നും ഇറങ്ങി പോയി.  .ചെയർപേഴ്‌സന്റെ ചേമ്പറിൽ കൂടിയ അംഗങ്ങളുടെ സ്വകാര്യ യോഗത്തിൽ വച്ച് ജോസ് ചീരാൻകുഴി പറഞ്ഞത്.എയർപോഡ് ഇപ്പോൾ മാഞ്ചസ്റ്ററിലാണ് ലൊക്കേഷൻ കാണിക്കുന്നത് എന്നാണ്.

എന്നാൽ ഏറെ കൗതുകകരമായത് സിപിഐ(എം) പാർലമെന്ററി പാർട്ടി ലീഡറായ ബിനുവിനെതിരെ ഒരു ആരോപണം സഭയിൽ വന്നപ്പോൾ സിപിഎം ലെ ഒരംഗം ഒഴിച്ച് ബാക്കി നാല് അംഗങ്ങളും എഴുന്നേറ്റുപോയി എന്നുള്ളതാണ്.സിപിഐ യിലെ ഏക അംഗവും അവരോടൊപ്പം എഴുന്നേറ്റുപോയി.ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയിലെ അംഗങ്ങളെ വിശ്വാസത്തിലെടുക്കാൻ ബിനു പുളിക്കക്കണ്ടതിന് കഴിഞ്ഞില്ല .ബിനുവിന് സപ്പോർട്ട് ചെയ്തത് ഷീബ ജിയോ മാത്രമാണ് .

നഗരസഭയിലെ ഏറ്റവും പുതിയ ദൃശ്യങ്ങളുമായി കോട്ടയം മീഡിയയുടെ യൂട്യൂബ് ചാനൽ എത്തുന്നു…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top