കോട്ടയം: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ രണ്ടാംഘട്ടം പദ്ധതിയ്ക്കും അനുബന്ധ ഫെസിലിറ്റേഷൻ സെന്ററിനും തുടക്കമായി.
ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ സെന്ററിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോർജ് മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, യുവജന ക്ഷേമബോർഡ്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ മേഖലയിൽ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ചടങ്ങിൽ വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്തംഗങ്ങളായ റോജി തോമസ്, മേരി തോമസ്, രാജമ്മ ഗോപിനാഥ്, സജിമോൻ മാത്യു, ആനിയമ്മ സണ്ണി, ബീന മധുമോൻ, സജി സിബി, എം. കെ. അനിൽകുമാർ, പി. ജി. ജനർദാനൻ, പി. ടി. നിഷ, മിനിമോൾ ബിജു, പി. യു. വർക്കി, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു രാജപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ കെ. ജെ. പ്രീത, കമ്മ്യൂണിറ്റി അംബാസിഡർമാരായ മായാ തോമസ്, അനു മോഹനൻ, ഷൈല അമീർജാൻ, കുടുംബശ്രീ ബ്ലോക്ക് ഓർഡിനേറ്റേഴ്‌സായ ദിവ്യാ സുകുമാരൻ ഷഹനാ പി. മുഹമ്മദ്, റിസോഴ്‌സ് പേഴ്‌സൺമാർ നീതു ഷാജി, ജിതിൻജിത്ത് ജോസഫ് എന്നിവർ പങ്കെടുത്തു