Kottayam
മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ പങ്കാളികളായ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഭൂമിത്രസേന, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു
പാലാ :മീനച്ചിൽ നദീസംരക്ഷണസമിതി ഏകോപിപ്പിക്കുന്ന മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ പങ്കാളികളായ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഭൂമിത്രസേന, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു.
ഡയറക്ടറേറ്റ് ഓഫ് എൻവിയോൺമെൻ്റ് ആൻ് ക്ലൈമറ്റ് ചേഞ്ചിൻ്റെ സഹകരണത്തോടെ നടത്തിയ പരിശീലപരിപാടി പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു ഉത്ഘാടനം ചെയ്തു. അദ്ധ്യാപക കോ -ഓർഡിനേറ്റർ അൽഫോൻസാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മഴമാപിനി നിരീക്ഷകരായ പുതിയ ബാച്ച് വിദ്യാർത്ഥികൾക്ക് മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല കോ- ഓർഡിനേറ്റർ എബി ഇമ്മാനുവൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
മഴ -പുഴ അളവുകൾ രേഖപ്പെടുത്താനുള്ള റെക്കോർഡ് ബുക്കുകൾ മീനച്ചിൽ നദീസംരക്ഷണ സമിതി ജോ. സെക്രട്ടറി ഫ്രാൻസിസ് മാത്യു കൈമാറി. മീനച്ചിൽ നദീസംരക്ഷണ സമിതി ഓഫീസ് ഓർഗനൈസർ ജോസഫ് ഡൊമിനിക്, ടെക്നിക്കൽ കോ – ഓർഡിനേറ്റർ വിഗ്നേശ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അനില വി.റ്റി., അനുമോൾ ബെന്നി, ആഷ്ലിൻ മരിയ, ആൻ മരിയ, ഇഫ്‌ന മരിയ എന്നിവർ പ്രസംഗിച്ചു.