പാലാ നഗരസഭാ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ സിജി ടോണി യു ഡി എഫ് സ്ഥാനാർത്ഥിയാകും.ഇക്കാര്യം സംബന്ധിച്ച് അവസാനവും തീരുമാനം കൈക്കൊള്ളേണ്ടത് കോൺഗ്രസ് ജില്ലാ നേതൃത്വമായിരുന്നു.ഇപ്പോളാണ് ജില്ലാ നേതൃത്വ തീരുമാനം വന്നത്.?
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കൗണ്സിലറാണ് സിജി ടോണി.പ്രതിപക്ഷത്ത് ആകെ 9 കൗണ്സിലര്മാരാണുള്ളത്.കോൺഗ്രസ് 5 ;ജോസഫ് ഗ്രൂപ്പ് 3 ;സ്വതന്ത്രൻ ഒന്ന് .ഭരണപക്ഷത്ത് 17 കൗണ്സിലര്മാരുണ്ട് .കേരളാ കോൺഗ്രസ് (എം)11 ;സിപിഐ(എം)5 ;സിപിഐ ഒന്ന് ;നഗരസഭയിലെ കൊച്ചിടപ്പാടി വാർഡിനെയാണ് സിജി ടോണി പ്രതിനിധീകരിക്കുന്നത് .