Kerala

കള്ളനോ അതോ കള്ളിയോ..?പാലാ നഗരസഭയിലെ എയർ പോഡ് മോഷണം;വഞ്ചി തിരുനക്കരെ തന്നെ;ഇന്നത്തെ കൗൺസിലിലും തീരുമാനമായില്ല

പാലാ :പാലാ നഗരസഭയിലെ എയർ പോഡ് മോഷണം പോയത് ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലും വ്യക്തത കൈവരാതെ പോയി.ഇന്ന് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായ സാവിയോ കാവുകാട്ടിനായിരുന്നു ആക്റ്റിങ് ചെയർമാന്റെ ചാർജ് എന്നതിനാൽ ഇന്ന് അദ്ദേഹമാണ് ചെയർമാന്റെ ഡയസിലിരുന്നു സഭ നിയന്ത്രിച്ചത്.

ഇതിനു മുൻപ് ഒരു തവണ ഏതാനും മണിക്കൂർ സഭ നിയന്ത്രിച്ചിട്ടുള്ള സാവിയോ കാവുകാട്ട് വിദഗ്ദ്ധമായി സഭ നിയന്ത്രിക്കുകയും ചെയ്തു .നഗരസഭാ കൗൺസിലറായ ജോസ് ചീരാൻകുഴിയുടെ 35000 രൂപാ വില വരുന്ന  എയർപോഡ് മോഷണം പോയത് കഴിഞ്ഞ കൗൺസിലിൽ ശബ്‌ദയാനമാക്കിയെങ്കിൽ ഇന്നത് വീണ്ടും ശബ്‌ദയാനമാക്കി.

പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനി തങ്ങൾ പ്രതിപക്ഷക്കാർ ഒൻപതു പേരും ഒപ്പിട്ട കത്ത് ആക്റ്റിങ് ചെയർമാൻ സാവിയോ കാവുകാട്ടിനു സമർപ്പിക്കുകയും;സാവിയോ അത് സഭയിൽ വായിക്കുകയും ചെയ്തു.തുടർന്ന് വിശദീകരണവുമായി സതീഷ് ചൊള്ളാനി പറഞ്ഞു ഞങ്ങൾക്ക് വഴിയേ നടക്കാൻ കഴിയുന്നില്ല .നാട്ടുകാരെല്ലാം ചോദിക്കുന്നു എന്നാ തിരിച്ചു കൊടുക്കുന്നത് എന്ന്,എന്നാൽ പ്രതിപക്ഷത്തെ 9 കൗൺസിലർമാരും ഇങ്ങനെ ചെയ്തിട്ടില്ല.അതുകൊണ്ടു തന്നെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്ത് കൊണ്ട് വരണം എന്നാണ് ചൊള്ളാനി പറഞ്ഞു വച്ചത്.

ചെയറിലുണ്ടായിരുന്ന സാവിയോ കാവുകാട്ട് ഉടനെ തന്നെ പറഞ്ഞു അടുത്തയാളുടെ കുടുംബത്തിനെയൊന്നും നാണം കെടുത്താൻ ജോസ് ചീരൻ കുഴി തയ്യാറാവാത്തത് കൊണ്ട് അദ്ദേഹം തന്നെ അതിനു സാവകാശം കൊടുത്തിട്ടുണ്ടല്ലോ.അത് വരെ നമുക്ക് കാത്തിരിക്കാം .ഉടനെ ഭരണപക്ഷത്തെ ബൈജു കൊല്ലമ്പറമ്പിൽ പറഞ്ഞു ഞങ്ങടെ പുതിയ ചെയർമാൻ ഉടനെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുകയാണ്.അതുകൊണ്ടു അദ്ദേഹത്തെ ഈ ആരോപണത്തിൽ നിന്നും ഒന്ന് മുക്തനാക്കി കൊടുക്കണം.ഇതുകേട്ട് മനസ്സലിഞ്ഞു ജോസ് ചീരാൻകുഴി എയർപോഡ് മോഷ്ടിച്ചയാൾ നിയുക്ത ചെയർമാൻ ഷാജു വി തുരുത്തൻ അല്ലെന്നു സഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു .

തുടർന്ന് ഞങ്ങളല്ല എയർപോഡ് മോഷ്ടിച്ചതെന്ന് ഭരണ പക്ഷത്തെ ഷീബ ജിയോ;ആർ സന്ധ്യാ;നീനാ ജോർജുകുട്ടി ഒഴികെ   മിക്ക മെമ്പർമാരും കൈ ഉയർത്തി പറയുന്നുണ്ടായിരുന്നു.മുൻ ചെയർപേഴ്‌സൺ ജോസിൻ ബിനോയും പല പ്രാവശ്യം എഴുന്നേറ്റു നിന്ന് ഞാൻ മോഷ്ടിച്ചിട്ടില്ല എന്ന് പറയുന്നത് കാണാമായിരുന്നു .  തോമസ് പീറ്ററും പല പ്രാവശ്യം ഞാൻ മോഷ്ടിച്ചിട്ടില്ല എന്നും പറയുന്നുണ്ടായിരുന്നു .നാളെ 11 ന് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും ;ഫെബ്രുവരി മൂന്നിന് ചെയർമാൻ തെരഞ്ഞെടുപ്പും നടക്കുമെന്ന് ആക്റ്റിങ് ചെയർമാൻ  സാവിയോ കാവുകാട്ട് സഭയെ ഇതിനിടയിൽ അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top