Kottayam

മധുരിക്കും ദിനം വരുന്നു :തേനീച്ച കർഷക സംഗമം – ജനുവരി 31 ന് പാലായിൽ

പാലാ :കാർഷിക അനുബന്ധ മേഖലയിലെ പ്രധാന തൊഴിൽ മേഖലയാണ് തേനീച്ച വളർത്തലും പരിപാലനവും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിൻ്റെ സഹായത്തോടെ പ്രൊമോട്ടുചെയ്യുന്ന പാലാ ഹരിതം കർഷക ഉൽപാദക കമ്പനി ഈ രംഗത്ത് കർഷകർക്ക് പ്രതീക്ഷയേകുന്ന പ്രവർത്തനങ്ങളുമായി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.

ഗുണമേൻമയുള്ള തേൻ ഉത്പാദിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തേനീച്ച പരിപാലനം, കോളനി വിഭജിക്കൽ, തേൻ സംഭരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിലൂന്നി ഒരു ഏകദിന പരിശീലന പരിപാടി 2024 ജനുവരി 31 ന് ബുധൻ രാവിലെ 10 മുതൽ 1.30 വരെ പാലാ അഗ്രിമ കർഷക മാർക്കറ്റ് ഹാളിൽ വെച്ച് സംഘടിപ്പിക്കുകയാണ്. പ്രമുഖ തേൻ കർഷകൻ ശ്രീ പി കെ രാജു, കട്ടപ്പന തേനീച്ച വളർത്തലിനുള്ള പ്രഥമ സംസ്ഥാന അവാർഡ് ജേതാവു് സമ്മേളനത്തിൽ ക്ലാസ് നയിക്കുന്നതാണ്. ശ്രീ ജെയിംസ് കുഴിക്കാട്ട് , റിട്ട ഓഫീസർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസു്,

കേന്ദ്ര സർക്കാർ സഹായത്തോടെ തേനീച്ച വളർത്തൽ മേഖലയിൽ നടപ്പാക്കാവുന്ന SFRUTI പദ്ധതിയെ കുറിച്ച് ക്ലാസ് എടുക്കുന്നതാണു്. പശിശീലന പരിപാടി തികച്ചും സൗജന്യമാണ്. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ്. മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് ഈ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കക. താത്പര്യമുള്ളവർ ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447601428, 9497190421..https://forms.gle/ju4yrZ6BwwQLYemc8

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top