Kerala
കോൺഗ്രസ് തിടനാടിന് പുതിയ ഭാരവാഹികൾ:പുതിയ പ്രസിഡന്റായി റോയി കുര്യൻ തുരുത്തിയിലും, യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റായി ജോസഫ് കിണറ്റുകരയും ചാർജെടുത്തു.
പൂഞ്ഞാർ :ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (ഐ) തിടനാട് മണ്ഡലം കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി റോയി കുര്യൻ തുരുത്തിയിലും, യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റായി ജോസഫ് കിണറ്റുകരയും ചാർജെടുത്തു.
പ്രസ്‌തുത യോഗത്തിൽ ബഹുമാനപ്പെട്ട ശ്രീ ആന്റോ ആന്റണി MP, KPCC രാഷ്ട്രീയ കാര്യ സമിതി അംഗമായ ജോസഫ് വാഴയ്ക്കൻ, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജേക്കബ് ആഴാത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ് കുമാർ, DCC മെംബർമാരായ PH നാഷാദ് , വർക്കിച്ചൻ വയംപോത്തനാൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് റെമിൻ രാജൻ,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായ വർക്കി സ്കറിയ പൊട്ടംകുളം ,
ജോൺസൺ ചെറുവള്ളി, യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു വെള്ളാത്തോട്ടം, മഹിളാ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് ട്രഷർ നീതു സിറിയക്, മണ്ഡലം പ്രസിഡൻ്റുമാരായ ചാർളി പൂഞ്ഞാർ, അനസ് ഈരാറ്റുപേട്ട, INTUC തിടനാട് മണ്ഡലം പ്രസിഡൻ്റ് ജോയി പാതാഴ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.