Kerala

പള്ളിപ്പെരുന്നാളിന് വെടിക്കെട്ട് നടത്തിയ സംഘത്തിലെ യുവാവിനെ പള്ളിയുടെ സമീപത്തുള്ള പാടത്തിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Posted on

പുത്തൻചിറ: പുത്തൻചിറ ഫൊറോന പള്ളിയിൽ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിന് വെടിക്കെട്ട് നടത്തിയ സംഘത്തിലെ യുവാവിനെ പള്ളിയുടെ സമീപത്തുള്ള പാടത്തിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം അയങ്കലം സ്വദേശിയായ തെക്കത്തുപറമ്പിൽ പ്രമോദിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലത്തെ വെടിക്കെട്ടിനുശേഷം പ്രമോദിനെ കാണാത്തതിനെ തുടർന്ന് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ സമീപത്തെല്ലാം അന്വേഷിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

രാവിലെ ആറുമണി വരെ അന്വേഷിച്ചതിനു ശേഷം പ്രമോദ് തിരിച്ചുപോയി എന്ന് കരുതി സഹപ്രവർത്തകർ മടങ്ങി പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പ്രമോദിനെ പാടത്തിനു സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version