കിടങ്ങൂർ : ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃതമായി പടക്ക നിർമ്മാണം നടത്തിയ കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിളാവ്, തുണ്ടിയിൽ വീട്ടിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ജോസഫ് മാത്യു (64) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃതമായി ചെമ്പിളാവ് ലക്ഷംവീട് കോളനി ഭാഗത്തുള്ള തന്റെ റബ്ബർ തോട്ടത്തിൽ നിർമ്മിച്ച ഷെഡുകളിലും, ഇതിന്റെ വരാന്തയിലുമായി പടക്കങ്ങൾ സൂക്ഷിക്കുകയും, ഇത് നിർമ്മാണം നടത്തുകയുമായിരുന്നു.
ഇവിടെനിന്നും വിവിധ ഇനത്തിൽപ്പെട്ട പടക്കങ്ങളും, ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെടിമരുന്ന് സാമഗ്രികളും പോലീസ് കണ്ടെടുത്തു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് ടി.എസ്, എസ്.ഐ മാരായ സുധീർ പി.ആർ, ജിനു വി, സി.പി.ഓ മാരായ വിജയരാജ്, സന്തോഷ് കെ.കെ, ജിതീഷ് പി.എസ്, സന്തോഷ് കെ.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.