Kerala

മദ്യപാനം ചോദ്യംചെയ്തതിന് മകന്‍ അമ്മയെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കി കൊലപ്പെടുത്തി

Posted on

മാവേലിക്കര: മദ്യപാനം ചോദ്യംചെയ്തതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. മാങ്കാംകുഴി ബിനീഷ് ഭവനത്തില്‍ പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിത (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബിനീഷിനെ (29) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. ബിനീഷിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ലളിതയെ ബിനീഷ് കഴുത്തില്‍ ഷോള്‍ ചുറ്റി മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മരിച്ചെന്ന് ഉറപ്പായ ശേഷം അയല്‍വാസികളോടും ബന്ധുക്കളോടും മരണ വിവരം അറിയിക്കുകയും സംസ്‌കാരത്തിന് സഹകരിക്കണമെന്ന് പറയുകയും ചെയ്തു. സ്ഥലത്തെത്തിയ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരും സംശയം പ്രകടിപ്പിച്ചതോടെ പൊലീസും തുടര്‍ന്ന് ശാസ്ത്രീയ പരിശോധന സംഘവുമെത്തി പരിശോധിച്ചു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബിനീഷ് കുറ്റം സമ്മതിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം കഴിഞ്ഞു. സഹോദരി: ശ്രുതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version