ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് അധ്യക്ഷൻ കമൽ ഹാസൻ. ചൊവ്വാഴ്ച്ച ചെന്നൈയിൽ നടക്കുന്ന നിർവാഹക സമിതി യോഗത്തിൽ കമൽ പങ്കെടുക്കും.
കമൽഹാസൻ ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ ആണ് യോഗം ചേരുന്നത്.തമിഴ്നാട് രാഷ്ട്രീയത്തിൽ ദൂര വ്യാപക പ്രത്യാഘാതം ഉളവാക്കുന്ന തീരുമാനമാകും കമലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.