Kerala

നാൽപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന പോരാട്ടത്തിന്റെ വഴികളിലെ ഒരു ഏകാന്ത പഥികൻ

കോട്ടയം :42 വർഷമായി പൊതുപ്രവർത്തനം തുടങ്ങിയിട്ട്.40 വർഷമായി വിവാഹിതനായിട്ട്.പൊതുപ്രവർത്തനത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയാണല്ലോ പോരാടിയതെന്നുള്ള ചാരിതാർഥ്യം മാത്രം .ഇത് പറയുമ്പോൾ ജോയി കളരിക്കൽ എന്ന പൊതുപ്രവർത്തകൻ തന്റെ നരച്ച താടിയിൽ വിരലോടിച്ചു .പോരാട്ടങ്ങളുടെ 42 വർഷത്തെ സംഭവ ബഹുലമായ കാര്യങ്ങൾ ഓർമ്മച്ചെപ്പുകളിൽ നിന്നും ഇഴ പിരിച്ചെടുക്കുകയാണ് ആ നല്ല സമരിയക്കാരൻ.

നമ്മുടെ പൊതുജീവിതത്തിൽ സദാ തുറന്നിരിക്കുന്ന ഒരു കണ്ണ്, അതാണ്  ജോയി കളരിക്കൽ. തികച്ചും സാധാരണ പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന് അവ രോടൊപ്പം ജീവിച്ചുകൊണ്ട് അവരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും നീതിക്കും വേണ്ടി പൊരുതുന്ന, മറ്റുള്ളവർ കാണാതെ പോകുന്ന, കണ്ടിട്ടും കണ്ടില്ലെന്നു നടി ക്കുന്ന, നിസ്സഹായരെന്നു കരുതി ഒഴിഞ്ഞുമാറിപ്പോകുന്ന വേളകളിലെ സംഭവങ്ങൾ സ്വയം ഏറ്റെടുത്തു പൊരുതുന്ന ജാഗ്രതക്കണ്ണ്

തയ്യൽ തൊഴിലാളിയും തയ്യൽമെഷീൻ മെക്കാനിക്കുമായി ജീവിതമാംരഭിച്ച ജോയി, തയ്യൽ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുജീവിതമാരംഭിച്ചത്.

കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ ഇളകിപ്പോയ സ്ലാബിൻ്റെ വിടവി ലൂടെ വീണുമരിച്ച  സെബാസ്റ്റ്യൻ്റെ വിധവയ്ക്കും കുടുംബത്തിനുംവേണ്ടി പൊരുതി ലക്ഷം രൂപ നഷ്ടപരിഹാരമായി വാങ്ങിക്കൊടുത്തത്, പാലാ പൗരാവകാശസമിതി പ്രസിഡന്റായ ജോയിയാണ്. മുഖ്യധാരാപാർട്ടികളും സംഘടനകളും കാണാതെപോകുന്നതും വിട്ടുകളയുന്നതുമായ ഇടങ്ങളിൽ നീതിക്കുവേണ്ടി നിലകൊള്ളുന്നയാൾ-മനസ്സുവെച്ചാൽ ആർക്കുമിതൊക്കെ നേടിയെടുക്കാമെന്നു ഒട്ടനേകം സംഭവങ്ങളിലൂടെ തെളിയിച്ചയാൾ-അതാണ് ജോയി കളരിക്കൽ.

എല്ലാവരും ഭീതിയോടെ  വീടുകളിൽ തന്നെയിരുന്ന കോവിഡ് കാലത്ത് കോട്ടയം ജില്ലയിലാകെ ഈ നല്ല സമരിയാക്കാരൻ ഓടിയെത്തി.തയ്യൽ തൊഴിലാളിയായ ജോയി കളരിക്കൽ താൻ തന്നെ തുന്നിയെടുത്ത ആയിരക്കണക്കിന്  മാസ്‌ക്കുകളുമായാണ് കോട്ടയം ജില്ലയിലാകെ തന്റെ കാറിലും ;സ്‌കൂട്ടറിലുമായി  സന്നദ്ധ  സംഘടനകൾക്ക് നൽകികൊണ്ട് ഓടിയെത്തിയത്.കൂടാതെ തുണിയും;നൂലും വാങ്ങി കൊടുത്ത് തന്റെ സഹ പ്രവർത്തകരെ കൊണ്ടും മാസ്‌ക്കുകൾ തയ്പ്പിച്ചു വിതരണം ചെയ്യുകയുണ്ടായി. ഒരിക്കൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു തന്റെ പേര് മുഖ്യമന്ത്രി വരെ ചോദിച്ചു .കാരണം അന്നന്നത്തെ പോലീസ്  റിപ്പോർട്ടുകളിൽ ജോയി കളരിക്കലിന്റെ  പേര് പരാമർശിച്ചിരുന്നു.അത് മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുകയായിരുന്നു .

കേരളമെമ്പാടുമുള്ള നിര്ധനര്ക്കായി പോരാട്ടത്തിന്റെ വ്‌ വീഥികളിൽ അണിനിരന്നപ്പോൾ അന്നത്തെ റവന്യൂ ഭവന വകുപ്പ് മന്ത്രി യശ്ശശരീരനായ കെ എം മാണി തന്നെ സമരമുഖത്തെത്തി സമര കാരണത്തെ കുറിച്ച് അന്വേഷിക്കുകയും പ്രശനം പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തത് ജോയി തന്റെ ഓർമ്മ ചെപ്പിൽ നിന്നും പരതിയെടുത്തു.23.7 .2005 ലാണ് പാലാ പൗരാവകാശ സമിതി നടത്തിയ കെ എം മാണിയുടെ വീട്ടുപടിക്കലേക്ക് ഉള്ള കണ്ണുതുറപ്പിൽ മാർച്ചിന്റെ തുടക്ക സ്ഥലമായ ളാലം പാലം  ജംഗ്‌ഷനിലേക്ക് അന്നത്തെ മന്ത്രി മാണിസാർ എത്തിയത്.

കൈരളി ഭവന പദ്ധതി പ്രകാരം വായ്പ്പയെടുത്ത നിർധന കുടുംബങ്ങളുടെ പണയ ആധാരം തിരിച്ചു നൽകാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി 21815  ഓളം കുടുംബങ്ങളെയാണ് വിഷമ വൃന്ദത്തിലാക്കിയത്.റവന്യൂ വകുപ്പ് ജപ്തി നടപടികളുമായി മുന്നേറിയപ്പോൾ കേരളത്തിലെ 21815 കുടുംബങ്ങൾക്ക് സ്വന്തം വീട് അന്യാധീനപ്പെടുന്ന അവസ്ഥയിലായി. എന്നാൽ കേരളത്തിന്റെ തന്നെ നീറുന്ന പ്രശനം ഏറ്റെടുത്ത് പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു ജോയി കളരിക്കൽ സമരം നടത്തുകയായിരുന്നു .എന്നാൽ മാണിസാർ അതിനെ  ഒരു ജനകീയ വിഷയമായി കാണുകയും തുടക്കത്തിലേ തന്നെ പതിതർക്കനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.അങ്ങനെയാണ് സമര മുഖത്ത് വച്ച് തന്നെ പ്രശ്ന പരിഹാരത്തിനായി ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം പിൻവലിക്കുകയും ഏതാനും മാസത്തിനുള്ളിൽ സർക്കാർ ലോൺ എഴുതി തള്ളിയതായി ഉത്തരവിറക്കുകയും ചെയ്തത് എന്നെന്നും ഓർത്തിരിക്കുന്ന സംഭ വമാണെന്നു ജോയി കളരിക്കൽ പറഞ്ഞപ്പോൾ ചാരിതാർഥ്യത്തിന്റ്രെ പുഞ്ചിരി ആ മുഖത്ത് വിടർന്നിരുന്നു .സമര മുഖത്ത് നൽകിയ വാക്കു പാലിച്ച മാണിസാർ 13 കോടി രൂപായാണ് അന്ന്  എഴുതി തള്ളിയത്.ജോയിയുടെ ഒന്നര വർഷത്തെ സമര പോരാട്ടങ്ങളുടെ ഫലമായാണ് ഈ ജനകീയ വിഷയത്തിൽ വിജയകരമായ പരിസമാപ്തി കരഗതമായത്.

പോരാട്ടങ്ങൾ ഇനിയും അവസാനിക്കുന്നില്ല പോരാട്ടം ഇനിയും തുടരുകയാണ് പ്രായം 66  ആയെങ്കിലും പ്രായം തളർത്താത്ത ആ പോരാളി നന്മയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹത്തിന്  പറയുവാനുള്ളത്.വീട്ടിൽ നിന്നും ജോയി കളരിക്കലിന് ഈ നന്മയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണയാണ് ഭാര്യയിൽ നിന്നും ;മക്കളിൽ നിന്നും ലഭിക്കുന്നത് .അവരാണ് ഈ പോരാട്ടത്തിന്റെ ചാലക ശക്തിയും.ഈ 42 വർഷത്തെ സംഭവ ബഹുലമായ  പോരാട്ട പൊതു ജീവിതത്തിൽ ജന്മം നൽകിയ മാതാപിതാക്കളെയും ജോയി സ്മരിക്കുന്നു;കരണവന്മാരുടെയും അനുഗ്രഹ ഫലമാണ് തന്റെ പൊതു ജീവിതഫലമെന്നു ഈ നല്ല സമറിയാക്കാരൻ  ഓർത്തെടുക്കുന്നു.കർമ്മം ചെയ്യുക;അതിനുള്ള ഫലം ഈശ്വരൻ തരും എന്ന ചിന്തയാണ് ജോയി കളരിക്കലിനെ പ്രവർത്തന പാതയിൽ മുന്നോട്ട് നയിക്കുന്നത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top