Crime

ബൂട്ടിട്ടു ചവിട്ടിയും വസ്ത്രം കീറിയും പൊലീസ്,നിയമനടപടിക്ക് വനിതാനേതാക്കള്‍

 

കണ്ണൂര്‍. കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പോലീസ് മർദ്ദനത്തിൽ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകളിൽ പരാതി നൽകി. നീതി ലഭിച്ചില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും റിയ നാരായണൻ വ്യക്തമാക്കി.

നിയമനടപടിയുമായി രംഗത്തിറങ്ങുകയാണ് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. പോലീസ് ക്രൂരതക്കെതിരെ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകൾക്ക് പരാതി നൽകിക്കഴിഞ്ഞു. നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മർദനമേറ്റ റിയ നാരായണൻ. ‘പോലീസ് മുടി ചവിട്ടിപ്പിടിച്ച് മർദ്ദിച്ചു, വസ്ത്രം കീറി’.കടുത്ത അനീതി നേരിട്ടതായും യൂത്ത് കോൺ. നേതാവ് റിയ പറഞ്ഞു. പൊലീസ് നടപടിയെ ടി പത്മനാഭനടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരും വിമര്‍ശിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് വെളളിയാഴ്ച യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വനിതാ നേതാക്കൾക്ക് മർദ്ദനമേറ്റത്. ബലപ്രയോഗത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം ഭാരവാഹി റിയ നാരായണൻ്റെ മുടി പോലീസ് ചവിട്ടിപ്പിടിച്ചു. വസ്ത്രം വലിച്ചു കീറി. ജീന, മഹിത മോഹൻ എന്നിവരടക്കമുള്ള മറ്റ് വനിതാ നേതാക്കൾക്കും പരിക്കേറ്റു. നീതി ലഭിക്കും വരെ നിയമ പോരാട്ടമെന്ന് റിയ. മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ ചികിത്സയിൽ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top