പാലാ : മുരിക്കുമ്പുഴയിലുള്ള ലോട്ടറി കട തുറക്കാനായി പോയ ലോട്ടറികട ജീവനക്കാരി; സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗുരുതര പരിക്കേറ്റു.ഉഴവൂർ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റ് കൈയ്യൊടിഞ്ഞത്.രാവിലെ 6.10 ഓഡി ആയിരുന്നു സംഭവം.
പാലാ വലവൂർ റൂട്ടിലെ ബോയിസ് ടൗൺ ജങ്ഷനിലാണ് അപകടമുണ്ടായത്.ബോയ്സ് ടൗൺ ജങ്ഷന് സമീപമുള്ള പാലാ ബേക്കറിയിൽ സെക്യൂരിറ്റി ജോലിക്കാരൻ ജോലി കഴിഞ്ഞു പോകുമ്പോൾ;മൊബൈലിൽ സംസാരിച്ചു രസിച്ചതാണ് അപകടത്തിന് കാരണമായി നാട്ടുകാർ പറഞ്ഞത്. മൊബൈലിൽ രസിച്ച സെക്യൂരിറ്റി ജീവനക്കാരൻ പെട്ടെന്ന് റോഡ് മുറിച്ചു കടന്നപ്പോൾ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഉഴവൂർ സ്വദേശിനിയായ യുവതിയുടെ നിയന്ത്രണം വിടുകയും ,സ്കൂട്ടർ മറിയുകയുമായിരുന്നു.
കൈയ്യൊടിഞ്ഞ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി.മൊബൈലിൽ സംസാരിച്ചു രസിച്ച സെക്യൂരിറ്റി ജീവനക്കാരൻ തെറിച്ചു പോയ മൊബൈലും കൈക്കലാക്കി സ്ഥലം കാലിയാക്കുകയും ചെയ്തതായി നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു .