Kottayam

നവ കേരള സദസ്സ് നടന്നതിന്റെ പിറ്റേദിവസം പാലാ മുൻസിപ്പൽ സ്റ്റേഡിയം പൂർവ്വ സ്ഥിതിയിലാക്കി നൽകിയതിന്റെ മുഴുവൻ ക്രെഡിറ്റും ജോസിൻ ബിനോയ്ക്കുള്ളതെന്ന് മുൻ കമ്മീഷണർ രവി പാലാ

Posted on

പാലാ :നവ കേരള സദസ്സ് നടന്നതിന്റെ പിറ്റേദിവസം തന്നെ  പാലാ മുൻസിപ്പൽ സ്റ്റേഡിയം പൂർവ്വ സ്ഥിതിയിലാക്കി നൽകിയതിന്റെ മുഴുവൻ ക്രെഡിറ്റും ജോസിൻ ബിനോയ്ക്കുള്ളതെന്ന് മുൻ കമ്മീഷണർ രവി പാലാ അഭിപ്രായപ്പെട്ടു.ഇന്ന് രാജിവച്ച ചെയർപേഴ്‌സൺ ജോസിൻ ബിനോയ്ക്കുള്ള യാത്ര അയപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രവി പാലാ .

ഉത്സവ പിറ്റേന്ന് എന്ന് പറയുന്നപോലെ മുൻസിപ്പൽ സ്റ്റേഡിയം നാശത്തിലേക്കു എന്ന പ്രചാരണം അതുകൊണ്ടു തന്നെ ഇല്ലാതായെന്നു രവി പാലാ കോട്ടയം മീഡിയയോട് പറഞ്ഞു .മഹാ സമ്മേളനം നടന്നതിന് ശേഷമുള്ള സ്റ്റേഡിയങ്ങളുടെ അവസ്ഥ നമ്മൾ കാണുന്നതല്ലേ.അത് പാലാ യ്ക്കുണ്ടായില്ല എന്നും അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു .

പ്രതിസന്ധിയിലൂടെ കരുത്ത് നേടിയ സ്ത്രീയാണ് ജോസിൻ  ബിനോ എന്ന് സാംസ്ക്കാരിക പ്രവർത്തകൻ രാജു ഡി കൃഷ്ണപുരം അഭിപ്രായപ്പെട്ടു.ഓരോ പ്രതിസന്ധിയും അവരെ കരുത്തയാക്കി മാറ്റി .സതീഷ് ചൊള്ളാനി പറഞ്ഞത് ആദ്യ ആറുമാസം അവർ ചിലരുടെയൊക്കെ പിടിയിലായിരുന്നു .എന്നാൽ ആറു മാസത്തിനു ശേഷമാണ് അവർ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആരംഭിച്ചത്.എന്നാൽ രവി പാലാ അതിനെ തിരുത്തി ആദ്യ മൂന്നു മാസത്തിനു ശേഷം അവർ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആരംഭിച്ചു എന്ന് രവി പാലാ പറഞ്ഞു വച്ചു.

എന്നാൽ കൗൺസിലർ  ബൈജു കൊല്ലമ്പറമ്പിൽ നു പറയാനുണ്ടായിരുന്നത് തന്റെയും ;ജോസിൻ ബിനോയുടെയും ഫോട്ടോ വച്ച് വ്യക്തി ഹത്യ ചെയ്ത സംഭവവും പോലീസ് സ്റ്റേഷനിൽ കേസ് നല്കിയതുമൊക്കെയാണ് പറയാനുണ്ടായിരുന്നത് .

ജോസിൻ ബിനോയുടെ മറുപടി പ്രസംഗത്തിൽ തനിക്കു പിന്തുണ തന്ന എല്ലാരേയും  അനുസ്മരിച്ചു.തനിക്ക് എപ്പോഴും ധൈര്യം തന്ന തന്റെ സഹോദരനായി കാണുന്ന ഡ്രൈവർ അരുൺ ഇടനാടിനെ പ്രത്യേകം അഭിനന്ദിച്ചു.മാധ്യമ പ്രവർത്തകർക്കും അവർ നന്ദി രേഖപ്പെടുത്തി.അതേസമയം സിപിഐ(എം) പാർലമെന്ററി പാർട്ടിയംഗമായ ജോസിൻ ബിനോയുടെ അവസാന മീറ്റിങ്ങിൽ രണ്ടു സിപിഐ(എം) കൗൺസിലർമാരുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ഭരണപക്ഷം ബിനുവും;ഷീബ ജിയോയും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.എന്നാൽ സിപിഐ(എം)ഏരിയ സെന്റർ മെമ്പർ ഗിരീഷ് ചടങ്ങിൽ പങ്കെടുത്തു.സിപിഐ മണ്ഡലം പ്രസിഡണ്ട് പ്രമോദും ചടങ്ങിൽ പ്രസംഗിച്ചു .

സ്നേഹ വിരുന്നിൽ പങ്കെടുത്തപ്പോൾ തന്റെ മറവിയെക്കുറിച്ച് പഴിച്ചുകൊണ്ടു ജോസിൻ ബിനോ പറഞ്ഞു. നമ്മുടെ അൽഫോൻസാ കോളേജിലെ പ്രിൻസിപ്പൽ ഷാജിയച്ചൻ രാവിലെ എന്ന വിളിച്ച് പറഞ്ഞതാ ഇന്നത്തെ എന്റെ കുർബാന ജോസിൻ ബിനോയ്‌ക്ക്‌ വേണ്ടി സമർപ്പിക്കുമെന്ന്.യോഗത്തിൽ ഒരു നന്ദി പറയണമെന്ന് വിചാരിച്ചത് പക്ഷെ ഞാൻ മറന്നു പോയി.ഡ്രൈവർ അരുൺ ഇടനാടിനെ കണ്ടപ്പോൾ ഒരു പവന്റെ മാല കിട്ടുന്നതിന് തുല്യമാണല്ലോ ചെയർപേഴ്‌സൺ പരസ്യമായി അഭിനന്ദിച്ചല്ലോ എന്ന് ചോദിച്ചപ്പോൾ;നമ്മടെ കഞ്ഞീയിൽ നമ്മള് പാറ്റാ വാരിയിടില്ലല്ലോ.അപ്പോൾ അവിടെ നിന്ന കൗൺസിലർ ബിന്ദു മനുവും അതിനെ ശരി വച്ചു എവിടെ നിന്നാലും ഉറച്ച് നിൽക്കും അല്ലെ അരുണേ …

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version